'പരിപ്പുവടയുടേയും കട്ടന്‍ചായയുടേയും കാലം കഴിഞ്ഞു'; ആര്‍ഭാട വിവാഹത്തില്‍ ഗീതാ ഗോപിയെ പിന്തുണച്ച് സി.എന്‍ ജയദേവന്‍
Daily News
'പരിപ്പുവടയുടേയും കട്ടന്‍ചായയുടേയും കാലം കഴിഞ്ഞു'; ആര്‍ഭാട വിവാഹത്തില്‍ ഗീതാ ഗോപിയെ പിന്തുണച്ച് സി.എന്‍ ജയദേവന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th June 2017, 1:08 pm

തൃശൂര്‍: മകളുടെ വിവാഹത്തിന്റെ ആര്‍ഭാടത്തിന്റെ പേരില്‍ വിവാദത്തിലകപ്പെട്ട ഗീതാ ഗോപി എം.എല്‍.എയെ പിന്തുണച്ച് തൃശൂര്‍ എം.പി സി.എന്‍ ജയദേവന്‍. പരിപ്പുവടയുടേയും കട്ടന്‍ചായയുടേയും കാലം കഴിഞ്ഞെന്നും ഇനി അങ്ങനെ ജീവിക്കണമെന്ന് പറയുന്നതില്‍ അര്‍ഥമില്ലെന്നും ജയദേവന്‍ പറഞ്ഞു.


Also read ‘രക്തസാക്ഷി’ കുടുംബങ്ങളോടൊപ്പം ഇഫ്താര്‍ വിരുന്നൊരുക്കി എസ്.ഐ.ഒ; പങ്കെടുത്തത് നജീബിന്റെയും അഖ്‌ലാക്കിന്റെയും പെഹ്‌ലു ഖാന്റെയും കുടുംബം


എന്നാല്‍ ആര്‍ഭാട വിവാഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് നിയന്ത്രണം ആകാമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എം.എല്‍.എയുടെ മകളുടെ ചിത്രം സേഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ആര്‍ഭാട വിവാഹം വിവാദത്തിലാകുന്നത്. വിവാഹങ്ങളുടെ കാര്യത്തില്‍ മാതൃക സ്വയം സൃഷ്ടിക്കേണ്ടതാണെന്ന് അടുത്തിടെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു.


Dont miss കോഹ്‌ലിയെ ഞങ്ങള്‍ക്ക് തന്നിട്ട് പാക് ടീമിനെ നിങ്ങള്‍ എടുത്തോളൂ: പാക്കിസ്ഥാന്‍ മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റിനെ ട്രോളി ആരാധകര്‍


വിവാഹം വിവാദമായതോടെ സി.പി.ഐ സംസ്ഥാന കമ്മിറ്റി വിഷയത്തില്‍ വിശദീകരണം തേടിയിരുന്നു. പാര്‍ട്ടി ജില്ലാ കമ്മിറ്റിയോട് ഇക്കാര്യത്തില്‍ വിശദീകരണം തേടി റിപ്പോര്‍ട്ട് നല്‍കാനാണ് സംസ്ഥാന കമ്മിറ്റി നിര്‍ദേശിച്ചത്