വിഷയത്തിലെയും മേക്കിംഗിലെയും സങ്കീര്‍ണ്ണതകള്‍ക്കൊണ്ട് ശ്രദ്ധേയനാണ് ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയതായി പ്രഖ്യാപിച്ച ചിത്രമാണ് ഓപ്പന്‍ഹൈമര്‍.
വിഷയത്തിലെയും മേക്കിംഗിലെയും സങ്കീര്‍ണ്ണതകള്‍ക്കൊണ്ട് ശ്രദ്ധേയനാണ് ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍. അദ്ദേഹത്തിന്റെ ഏറ്റവും പുതിയതായി പ്രഖ്യാപിച്ച ചിത്രമാണ് ഓപ്പന്‍ഹൈമര്‍.
ആറ്റംബോംബിന്റെ പിതാവ് എന്നറിയപ്പെടുന്ന ശാസ്ത്രഞ്ജന്‍ ജെ. റോബര്‍ട്ട് ഓപ്പന്‍ഹൈമറിന്റെ കഥയാണ് പുതിയ ചിത്രത്തില്‍ നോളന്‍ പറയുന്നത്.
രണ്ടാം ലോകമഹായുദ്ധവും ആദ്യമായി ആറ്റംബോംബ് കണ്ടുപിടിച്ചതുമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലമെന്നാണ് നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകയാണ് ഷൂട്ടിംഗ് വിവരങ്ങള്‍ പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമില്‍ നിന്നാണ് ഇക്കാര്യം പങ്കുവെച്ചത്.
View this post on Instagram
ആറ്റംബോംബ് കണ്ടെത്തിയ മാന്‍ഹാട്ടന്‍ പ്രൊജക്ടിലെ പ്രധാന ശാസ്ത്രഞ്ജനായിരുന്നു ഓപ്പന്‍ഹൈമര്‍. അദ്ദേഹത്തിന്റെ ജീവിതം പ്രധാന പ്രമേയമാക്കിയാണ് ചിത്രമെത്തുന്നത്.
ഇന്‍സെപ്ഷനും ഇന്റര്‍സ്റ്റെല്ലാറും ഡണ്‍കിര്‍ക്കും ടെനറ്റുമെല്ലാമൊരുക്കിയ നോളന്‍ ഓപ്പന്‍ഹൈമറിലും പ്രേക്ഷകരെ ഞെട്ടിക്കുമെന്നാണ് സിനിമ ലോകം കരുതുന്നത്.
നെറ്റ് ഫ്‌ലിക്‌സ് സീരിസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലൂടെ ശ്രദ്ധേയനായ സിലിയന്‍ മര്‍ഫി, ഹോളിവുഡ് സൂപ്പര്‍ താരം റോബര്‍ട്ട് ഡൗണി ജൂനിയര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണി നിരക്കുന്നത്. ചിത്രം അടുത്ത വര്‍ഷം ജൂലൈ 23ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ റീലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് മുന്‍പ് ക്രിസ്റ്റഫര്‍ നോളന്‍ ചിതം ടെനെറ്റിന്റെ എഡിറ്റര്‍ ആയിരുന്ന ജെന്നിഫര്‍ ലാം ആണ് യൂണിവേഴ്സല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണം ചെയ്യുന്നത്.
Content Highlight: Christopher Nolan movie Oppenheimer in progress- reports