U.N General Assembly
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ചൈന ഇടപെട്ടു; ഗുരുതര ആരോപണവുമായി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Sep 26, 04:23 pm
Wednesday, 26th September 2018, 9:53 pm

ന്യൂയോര്‍ക്ക്: കഴിഞ്ഞ നവംബര്‍ 6നു അമേരിക്കയില്‍ നടന്ന അര്‍ധവാര്‍ഷിക തെരഞ്ഞെടുപ്പില്‍ ചൈന ഇടപ്പെട്ടതായി ട്രംപ് യു.എന്‍.പൊതുസഭയില്‍.റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കെതിരെയായിരുന്നു ചൈനയുടെ ഇടപെടല്‍.

നവംബറില്‍ വരാന്‍ പോകുന്ന അര്‍ധവാര്‍ഷിക തിരഞ്ഞെടുപ്പിലും ചൈന തനിക്കെതിരെ ഇടപെടുമെന്നാണ് അമേരിക്കയ്ക്ക് ലഭിച്ച രഹസ്യ വിവരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ:റിലയന്‍സിനെ പുണര്‍ന്ന് വീണ്ടും കേന്ദ്രസര്‍ക്കാര്‍; നാവികസേനയുടെ ലാന്‍ഡിംഗ് പ്ലാറ്റ്‌ഫോമിനായി കൊച്ചി കപ്പല്‍ശാലയെ ഒഴിവാക്കിയത് വിവാദത്തില്‍

എന്നാല്‍ തെളിവൊന്നും ഹാജരാക്കാന്‍ ട്രംപിന് കഴിഞ്ഞിട്ടില്ല.ആരോപണങ്ങളോട് ചൈനയും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

“”അവര്‍ക്ക് ഞാന്‍ ജയിക്കണമെന്ന് ആഗ്രഹമില്ല. കാരണം വ്യാപാരമേഖലയില്‍ ചൈനയെ വെല്ലുവിളിച്ച ആദ്യ അമേരിക്കന്‍ പ്രസിഡന്‌റാണ് ഞാന്‍”” ട്രംപ് കൂട്ടിച്ചേര്‍ത്തു

ഇന്നലെയും ചൈനയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അമേരിക്ക ഉന്നയിച്ചത്. വ്യാപാരമേഖലയില്‍ ചൈനയുടെ നിലപാട് അംംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ അമേരിക്ക ഇരുപത് വര്‍ഷത്തിനിടെ ചൈനയുമായുള്ള വ്യാപാരത്തില്‍ ്അമേരിക്കയ്ക്ക് 13 ട്രില്യണ്‍ ഡോളറിന്‌റെ നഷ്ടമുണ്ടായെന്നും ആരോപിച്ചു. ബീജിങിന്‌റെ നയങ്ങള്‍ കാരണം രാജ്യത്ത് വന്‍ തൊഴിലില്ലായ്മ രൂപപ്പെട്ടെന്നും ട്രംപ് ആരോപിച്ചു

ലോകത്തിലെ ശക്തമായ രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ വളരുന്ന വ്യാപാരയുദ്ധത്തെ ആശങ്കയോടെയാണ് ലോകം കാണുന്നത്.