രാജ്യസഭാ സീറ്റ് വിട്ടു നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് രമേശ് ചെന്നിത്തല
Kerala News
രാജ്യസഭാ സീറ്റ് വിട്ടു നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് രമേശ് ചെന്നിത്തല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th June 2018, 11:58 pm

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരളകോണ്‍ഗ്രസിന് നല്‍കിയത് നേതൃത്വത്തിന്റെ വീഴ്ചയാണെന്ന് സമ്മതിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തിരുവനന്തപുരത്ത് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് ചെന്നിത്തല കുറ്റമേറ്റത്.

തീരുമാനമെടുത്തതില്‍ പോരായ്മ ഉണ്ടായെന്നും ഇനി നിര്‍ണ്ണായക തീരുമാനം എടുക്കുമ്പോള്‍ രാഷ്ട്രീയകാര്യ സമിതി ചര്‍ച്ചചെയ്യുമെന്നും ചെന്നിത്തല പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണം പ്രവര്‍ത്തകരോ നേതാക്കളോ നടത്തരുതെന്നും ചെന്നിത്തല പറഞ്ഞു.

യോഗത്തില്‍ ഉമ്മന്‍ചാണ്ടി പങ്കെടുത്തിരുന്നില്ല. രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യാതെ ഉമ്മന്‍ചാണ്ടി സ്വന്തം തീരുമാനം നടപ്പിലാക്കുകയായിരുന്നുവെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ ആരോപിച്ചു.

യു.ഡി.എഫ് നേതാക്കള്‍ പാലായില്‍ പോയി കെ.എം മാണിയെ കാണും മുമ്പെ രാജ്യസഭ സ്ഥാനാര്‍ഥിയെ നിശ്ചയിച്ചിരുന്നു. ഗൂഢാലോചന അന്വേഷിക്കാമെങ്കില്‍ തെളിവ് തരാം. ഉമ്മന്‍ചാണ്ടി രാഷ്ട്രീയകാര്യസമിതിയില്‍ പങ്കെടുക്കാതെ മുങ്ങിയത് മറുപടി പറയാന്‍ പേടിച്ചിട്ടാണ്. പകയുടേയും പ്രതികാരത്തിന്റേയും ആള്‍രൂപമായ ഉമ്മന്‍ചാണ്ടിക്കെന്താ കൊമ്പുണ്ടോയെന്നും യോഗത്തില്‍ പി.ജെ കുര്യന്‍ ചോദിച്ചു.