'അങ്കമാലി ഡയറീസ്, ഭീമന്റെ വഴിയൊക്കെ ഞാൻ എഴുതിയ സിനിമകളാണെന്ന് അവൾക്കറിയില്ലാരുന്നു '
Film News
'അങ്കമാലി ഡയറീസ്, ഭീമന്റെ വഴിയൊക്കെ ഞാൻ എഴുതിയ സിനിമകളാണെന്ന് അവൾക്കറിയില്ലാരുന്നു '
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 30th October 2023, 9:43 pm

സായ് കുമാർ-ബിന്ദു പണിക്കർ ദമ്പതികളുടെ മകൾ കല്യാണി പണിക്കർ ആദ്യമായി അഭിനയിക്കുന്ന ചിത്രമാണ് ‘റമ്പാൻ’. ചിത്രത്തിൽ മോഹൻലാലിന്റെ മകളായിട്ടാണ് താരം മലയാള സിനിമയിലേക്ക് കാലെടുത്ത് വെക്കുന്നത്.

കല്യാണി പണിക്കറിന് താൻ സിനിമയിൽ തിരക്കഥ എഴുതുന്നത് അറിയില്ലയെന്ന് പറയുകയാണ് നടനും തിരക്കഥാകൃത്തുമായ ചെമ്പൻ വിനോദ്. കല്യാണിയെ താൻ ആദ്യം കണ്ടപ്പോൾ തന്നെ അറിയാമെന്ന് പറഞ്ഞെന്നും എന്നാൽ താൻ രണ്ട് സിനിമകൾ എഴുതിയത് അവൾക്ക് അറിയില്ലെന്നും ചെമ്പൻ പറഞ്ഞു. സിനിമയുടെ ലോഞ്ചിന്റെ ചടങ്ങിൽ കല്യാണി പണിക്കരുടെ മുൻപിൽവെച്ച് സംസാരിക്കുകയായിരുന്നു ചെമ്പൻ വിനോദ്.

‘സാന്ദ്രയാണ് കല്യാണിയെ സജസ്റ്റ് ചെയ്യുന്നത്. സാന്ദ്രയാണ് കല്യാണിയുടെ ഒഡിഷൻ ഒക്കെ എടുത്തു നോക്കിയിരുന്നത്. കല്യാണിയെ നേരിട്ട് കണ്ടപ്പോൾ ഇടിച്ചുകയറി കല്യാണി എന്തൊക്കെയുണ്ട് വിശേഷം? സുഖമായിരിക്കുന്നു എന്നവൾ പറഞ്ഞു. എന്നെ അറിയാമോ എന്ന് ചോദിച്ചപ്പോൾ ‘ആ ചേട്ടാ എനിക്കറിയാം’എന്നായിരുന്നു കല്യാണിയുടെ മറുപടി.

ഞാനിങ്ങനെ രണ്ട് സിനിമകളൊക്കെ എഴുതിയിട്ടുണ്ട്, ‘ഉവ്വോ ഏതൊക്കെയാണ്’ എന്ന് കല്യാണി എന്നോട് ചോദിച്ചു. അങ്കമാലി ഡയറീസ് ഭീമന്റെ വഴിയൊക്കെയാണ് ഞാൻ എഴുതിയതെന്ന് പറഞ്ഞപ്പോൾ ‘ഇതൊക്കെ ചേട്ടനാണ് എഴുതിയതെന്ന് ഞാൻ പറഞ്ഞുകേട്ടിട്ടുണ്ട്’ എന്നൊക്കെ പറഞ്ഞിരുന്നു. അത്രയൊക്കെ ഉള്ളൂ എന്നെ കുറിച്ചുള്ള ധാരണ,’ ചെമ്പൻ വിനോദ് പറയുന്നു.

ഇതേ സമയം മോഹൻലാൽ നായകനാവുന്ന പുതിയ ചിത്രം റമ്പാന്റെ മോഷൻ പോസ്റ്റർ പുറത്ത് വിട്ടു. തോക്കും ചുറ്റികയുമായി കാറിന് മുകളിൽ നിൽക്കുന്ന നായകനെയാണ് മോഷൻ പോസ്റ്ററിൽ കാണുന്നത്. ചെമ്പൻ വിനോദ് തിരക്കഥയെഴുതുന്ന ചിത്രം ജോഷിയാണ് സംവിധാനം ചെയ്യുന്നത്.

ഭീമന്റെ വഴിക്ക് ശേഷം ചെമ്പൻ വിനോദ് തിരക്കഥയെഴുതുന്ന ചിത്രമാണ് റമ്പാൻ. ലൈല ഒ ലൈലയാണ് ഒടുവിൽ ജോഷിയും മോഹൻലാലും ഒന്നിച്ച ചിത്രം.
ചെംബോസ്‌കി മോഷൻ പിക്ചേഴ്സ്, ഐൻസ്റ്റിൻ മീഡിയ, നെക്സ്റ്റൽ സ്റ്റുഡിയോ എന്നിവയുടെ ബാനറിൽ ചെമ്പൻ വിനോദ് ജോസ്, ഐൻസ്റ്റിൻ സാക്ക് പോൾ, ശൈലേഷ് ആർ. സിങ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2024-ന്റെ മധ്യത്തോടെ ചിത്രീകരണം ആരംഭിക്കും. 2025ലായിരിക്കും ചിത്രത്തിന്റെ റിലീസ്.

ഛായാഗ്രഹണം: സമീർ താഹിർ, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: വിഷ്ണു വിജയ്, കോസ്റ്റ്യൂം ഡിസൈനർ: മഷർ ഹംസ, മേക്കപ്പ് ആർട്ടിസ്റ്റ്: റോണക്‌സ് സേവ്യർ. പി.ആർ.ഒ: ശബരി.

Content Highlight: Chemban Vinod says that Kalyani Panicker does not know that he is writing the screenplay in the film