[share]
[] ന്യൂദല്‍ഹി:മുന്‍ ടെലികോം മന്ത്രി എ.രാജയ്ക്കും ഡി.എം.കെ എം.പി കനിമൊഴിയ്‌ക്കെതിരെയും 2ജി സ്‌പെക്ട്രം കേസില്‍ കുറ്റപ്തരം. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ദല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സ്വാന്‍ ടെലികൊം പ്രൊമോട്ടര്‍ ഷാഹിദ് ബല്‍വ, ഡി.എം.കെ മുതിര്‍ന്ന നേതാവ് എം. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാള്‍ എന്നിവരെയും കുറ്റക്കാരായി ചേര്‍ത്തിട്ടുണ്ട്്.
2008ല്‍ ടെലികോം മന്ത്രിയായിരിക്കെ മൊബൈല്‍ കമ്പനികള്‍ക്ക് ചട്ടവിരുദ്ധമായി ലൈസന്‍സ് നല്‍കിയെന്നും ഇതിലൂടെ ലഭിച്ച 200 കോടിയോളം രൂപ നിക്ഷേപിച്ചത് കരുണാനിധിയുടെ മകള്‍ കനിമൊഴിയുടെ ഉടമസ്ഥതയിലുള്ള കലൈഞ്ചര്‍ ടിവി ചാനലിലേക്കാണെന്നും കുറ്റപ്ത്രത്തില്‍ പറയുന്നു. ഈ മാസം 30ന് കോടതി കുറ്റപത്രം പരിഗണിക്കും.
എ.രാജ, കനിമൊഴി, കലൈഞ്ചര്‍ ടിവി എം.ഡി ശരത് കുമാര്‍ എന്നിവര്‍ 1.76 കോടി രൂപയുടെ അഴിമതി നടത്തിയെന്ന സി.എ.ജി റിപ്പോര്‍്ട്ടിനെത്തുടര്‍ന്ന് 2ജി സ്‌പെക്ട്രം കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു.