Film News
ചങ്കിന് ചങ്കേ; മിസ്റ്റര്‍ ഹാക്കറിലെ ഗാനം പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Sep 05, 12:50 pm
Tuesday, 5th September 2023, 6:20 pm

സി.എഫ്.സി ഫിലിംസിന്റെ ബാനറില്‍ ഹാരിസ് കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന മിസ്റ്റര്‍ ഹാക്കര്‍ എന്ന ചിത്രത്തിലെ നജീം അര്‍ഷദ് ആലപിച്ച പുതിയ ഗാനം റിലീസായി.

രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് സുമേഷ് കൂട്ടിക്കല്‍ ആണ് സംഗീതം ഒരുക്കുന്നത്. ഹാരിസ്, ദേവന്‍, ഭീമന്‍ രഘു, സോഹന്‍ സീനു ലാല്‍, സാജു നവോദയ, ഷെഫീഖ് റഹ്‌മാന്‍, എം.എ. നിഷാദ്, മാണി സി. കാപ്പന്‍, ടോണി ആന്റണി, ഉല്ലാസ് പന്തളം, അന്ന രേഷ്മ രാജന്‍, അല്‍മാസ് മോട്ടിവാല, അക്ഷര രാജ്, അര്‍ച്ചന, രജനി ചാണ്ടി, ബിന്ദു വരാപ്പുഴ, അംബിക മോഹന്‍, ഗീത വിജയന്‍, നീന കുറുപ്പ്, എന്നിവരാണ് അഭിനേതാക്കള്‍.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: രമ ജോര്‍ജ്, അബ്ദുല്‍ സമദ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ചാക്കോ കാഞ്ഞൂപ്പറമ്പന്‍, കലാസംവിധാനം: രാജന്‍ ചെറുവത്തൂര്‍, പ്രൊജക്ട് ഡിസൈനര്‍: ഷാജിത്ത് തിക്കോടി, ആക്ഷന്‍:അഷറഫ് ഗുരുക്കള്‍, ജിറോഷ്, വസ്ത്രാലങ്കാരം: ഗായത്രി നിര്‍മ്മല, മേക്കപ്പ്: മനു പാലോട്, അസോസിയേറ്റ് ഡയറക്ടര്‍: വിനോദ് ചന്ദ്രന്‍, സ്റ്റില്‍സ്: ഷാലു പേയാട്, പബ്ലിസിറ്റി ഡിസൈന്‍സ്: രാഹുല്‍ രാജ്, പി.ആര്‍.ഒ: പി. ശിവപ്രസാദ്, നിയാസ് നൗഷാദ്.

Content Highlight: Chankinu chanke song from mr hacker