Entertainment
നടികര്‍; ടൊവിക്ക് ഞാന്‍ കാരണം കുറേ ടേക്കെടുക്കേണ്ടി വന്നു; അവന്‍ മോനെ ചന്തു ശരിയാക്കണേടാ എന്നാണ് പറഞ്ഞത്: ചന്തു സലിംകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Apr 06, 07:53 am
Saturday, 6th April 2024, 1:23 pm

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നടികര്‍’. സൂപ്പര്‍ സ്റ്റാര്‍ ഡേവിഡ് പടിക്കലായാണ് ടൊവിനോ ചിത്രത്തില്‍ എത്തുന്നത്. വിവിധ വേഷപ്പകര്‍ച്ചകളിലാണ് താരം നടികറിലെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്.

ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഭാവനയാണ് നായികയാകുന്നത്. ടൊവിനോയ്‌ക്കൊപ്പം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിന്‍ ഷാഹിറാണ്. സൗബിന് പുറമെ ബാലു വര്‍ഗീസ്, ചന്തു സലിംകുമാര്‍ എന്നിവരും നടികറില്‍ ഒന്നിക്കുന്നുണ്ട്.

സിനിമയുടെ ഒരു സീന്‍ ഷൂട്ട് ചെയ്യുന്നതിന്റെ ഇടയില്‍ ഒരുപാട് ടേക്ക് പോകേണ്ടി വന്നതിനെ കുറിച്ച് പറയുകയാണ് ചന്തു സലിംകുമാര്‍. അണ്‍ഫില്‍ട്ടേര്‍ഡ് ബൈ അപര്‍ണ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ഒരു സീനില്‍ കുറേ ടേക്ക് പോയി. അതിലെ പ്രശ്‌നം എന്താണെന്ന് വെച്ചാല്‍, ക്യാമറയിലേക്ക് നോക്കണം എന്നതാണ്. എനിക്ക് എന്ത് ചെയ്തിട്ടും ക്യാമറയിലേക്ക് നോക്കാന്‍ ആവുന്നില്ലായിരുന്നു. കാരണം മഞ്ഞുമ്മല്‍ ബോയ്‌സില്‍ ക്യാമറയില്‍ നോക്കാതിരിക്കാന്‍ ട്രെയിന്‍ ചെയ്തിരുന്നു.

അവിടെ ക്യാമറയിലേക്ക് നോക്കിയാല്‍ അന്നത്തെ ദിവസം പോവും. ഇവിടെയാണെങ്കില്‍ ക്യാമറയില്‍ നോക്കണം. ഞാന്‍ അത് എങ്ങനെ ചെയ്യാനാണ്. ക്യാമറ അടുത്തേക്ക് വരുമ്പോള്‍ റിഫ്‌ളെക്‌സ് പോലെ ഞാന്‍ തലവെട്ടിച്ചു പോകും.

110 ദിവസം മഞ്ഞുമ്മലിന്റെ സെറ്റില്‍ ക്യാമറ നോക്കാതെ നിന്നിട്ട് പെട്ടെന്ന് ഇവിടെ വന്ന് ക്യാമറയില്‍ നോക്കാന്‍ പറയുമ്പോള്‍ വലിയ ബുദ്ധിമുട്ടായിരുന്നു. ടൊവി കുറേ ടേക്ക് എടുത്തു. ഞാന്‍ സാധാരണ കേട്ടത് കുറേ ടേക്ക് പോയി ശരിയാവാതെ വരുമ്പോള്‍ ടൊവി ആളുകളെ സമാധാനിപ്പിക്കുമെന്നാണ്.

എന്നാല്‍ ഞാന്‍ നോക്കുമ്പോള്‍ ടൊവി ബാലുവിനെ വിളിച്ചുകൊണ്ടു വരുന്നതാണ് കാണുന്നത്. എന്നെ കളിയാക്കാന്‍ വേണ്ടിയായിരുന്നു ഇത്. ബാലു വന്നിട്ട് എന്നോട് പറഞ്ഞത് ‘മോനെ ചന്തു ശരിയാക്കണേടാ’ എന്നാണ്,’ ചന്തു സലിംകുമാര്‍ പറഞ്ഞു.


Content Highlight: Chandhu Salimkumar Talks About Nadikar Movie Shooting