national news
റെയില്‍വേ സ്വകാര്യവത്കരണം ഇപ്പോള്‍ അജണ്ടയിലില്ല; പീയുഷ് ഗോയല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 12, 01:45 am
Tuesday, 12th June 2018, 7:15 am

ന്യൂദല്‍ഹി: ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്കരിക്കാന്‍ നീക്കങ്ങള്‍ നടക്കുന്നതിനിടെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍. നിലവില്‍ ഇന്ത്യന്‍ റെയില്‍വേ സ്വകാര്യവത്കരിക്കാന്‍ സര്‍ക്കാരിന് ഒരു പദ്ധതിയുമില്ലെന്നാണ് പീയുഷ് ഗോയല്‍ പറഞ്ഞത്.

“നിലവില്‍ റെയില്‍വേ സ്വകാര്യവത്കരിക്കുന്ന യാതൊരു പദ്ധതിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നില്ല. ഭാവിയില്‍ അത് നടക്കില്ല”- പീയുഷ് ഗോയല്‍ പറഞ്ഞു.


ALSO READ: രാജ്യസഭാ സീറ്റ് വിട്ടു നല്‍കിയതില്‍ വീഴ്ച പറ്റിയെന്ന് രമേശ് ചെന്നിത്തല


കേന്ദ്രസര്‍ക്കാരിന്റെ ഇക്കഴിഞ്ഞ നാലുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിവരിക്കുന്ന പരിപാടിയിലാണ് റെയില്‍വേ സ്വകാര്യവത്കരണത്തെപ്പറ്റിയുള്ള സര്‍ക്കാര്‍ നയം മന്ത്രി വ്യക്തമാക്കിയത്. അതേസമയം നേരത്തേ സാങ്കേതിക നവീകരണം ആവശ്യമുള്ള മേഖലകളില്‍ സ്വകാര്യവത്കരണം നടത്താമെന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു.

അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖല സ്ഥാപനമായ റെയില്‍വേയില്‍ സ്വകാര്യവത്കരണം നടത്താന്‍ പദ്ധതി ഇട്ടത്. എന്നാല്‍ റെയില്‍വേ സ്വകാര്യവത്കരണം നടത്താന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് ഗോയല്‍ മാധ്യമങ്ങളെ അറിയിച്ചത്.