ഡൂള്‍ന്യൂസ് ഡെസ്‌ക്2 min
ന്യൂദല്‍ഹി: ചൈനീസ് ആപ്പുകള്‍ക്ക് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ഇരുനൂറിലധികം ആപ്പുകള്‍ക്കാണ് പുതുതായി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
138 ബെറ്റിങ് ആപ്പുകള്‍ക്കും 94 വായ്പാ ആപ്പുകള്‍ക്കുമാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇത്തരം ആപ്പുകള്‍ രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്നും കേന്ദ്രം അറിയിച്ചു.
ചൈനയുള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലേക്ക് ഇത്തരം ആപ്പുകള്‍ക്ക് ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ കൈമാറുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
നിരോധിക്കപ്പെട്ട ആപ്പുകളുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.
Content Highlight: Center bans more than chinese apps