നടിയും നര്‍ത്തകിയുമായ ശാലു മേനോന്റെ ഫോട്ടോയ്ക്ക് താഴെ ജാതീയാധിക്ഷേപം. നടി ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് താഴെയാണ് ഹരീഷ് കുമാര്‍ നായര്‍ എന്ന പ്രൊഫൈലില്‍ നിന്നും ജാതീയാധിക്ഷേപമുള്ള കമന്റ് ഉണ്ടായത്. പുലയന്മാരുടെ നീല വസ്ത്രം ധരിക്കാതെ വേറെ ഒരു വസ്ത്രവും കിട്ടിയില്ല, കഷ്ടം എന്നാണ് കമന്റ്.
നിരവധി പേരാണ് കമന്റിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായപ്പോള്‍ കമന്റ് ഇട്ടയാള്‍ അത് ഡിലീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അതിനോടകം തന്നെ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പ്രചരിക്കുകയായിരുന്നു. കമന്റിട്ടയാളുടെ പ്രൊഫൈല്‍ തേടിപിടിച്ചും ആളുകള്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നുണ്ട്.
ഒരേ സമയം ശാലുമോനോന് എതിരെയും പുലയജാതിക്കെതിരെയുമുള്ള അധിക്ഷേപമാണ് ഉണ്ടായതെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
കമന്റിട്ട പ്രൊഫൈല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജാതീയാധിക്ഷേപത്തിന് പൊലീസില്‍ പരാതി നല്‍കണമെന്നുമാണ് ചിലര്‍ പോസ്റ്റിന് താഴെ കമന്റിലൂടെ ആവശ്യപ്പെടുന്നത്.
സ്ത്രീകള്‍ക്ക് നേരെ സമൂഹമാധ്യമങ്ങളില്‍ നിരന്തരമായി അധിക്ഷേപ കമന്റുകള്‍ ഉണ്ടാവുന്നതായും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തേ യൂട്യൂബിലൂടെ സ്ത്രീകള്‍ക്ക് നേരെ അശ്ലീല പരാമര്‍ശം നടത്തുകയും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുകയും ചെയ്ത വിജയ് പി. നായര്‍ക്കു നേരെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മി, ആക്റ്റിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവര്‍ ചേര്‍ന്ന് പ്രതിഷേധിച്ചിരുന്നു. വിജയ് പി. നായരുടെ ശരീരത്തില്‍ കരിയോയില്‍ ഒഴിച്ചാണ് ഭാഗ്യലക്ഷ്മിയും സംഘവും പ്രതിഷേധിച്ചത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക