Governance and corruption
സംസ്ഥാനത്തെ കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കുന്നു; തീര്‍പ്പാകാതെ കിടക്കുന്നത് ഒരുലക്ഷത്തിലധികം കേസുകളെന്ന് റിപ്പോര്‍ട്ടുകള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 13, 10:55 am
Friday, 13th July 2018, 4:25 pm

 

കഴിഞ്ഞ മെയ് 18 മുതല്‍ ജൂണ്‍ മുപ്പത് വരെ കേരളത്തിലെ ഹൈക്കോടതി വേനലവധിയ്ക്കായി അടച്ചിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ തുടര്‍ച്ച നമ്മുടെ നീതിന്യായ വ്യവസ്ഥയിലും പ്രതിഫലിക്കുന്നതിന്റെ തെളിവാണ് കോടതികളില്‍ തുടരുന്ന വേനലവധി സമ്പ്രദായമെന്ന് വിമര്‍ശനങ്ങള്‍ ഉയരുകയാണ്. രണ്ടര ലക്ഷത്തിലധികം കേസുകള്‍ രാജ്യത്തെ കോടതികളില്‍ കെട്ടിക്കിടക്കുമ്പോഴാണ് കോടതികള്‍ക്ക് അവധികള്‍ നല്‍കുന്നതെന്ന ആക്ഷേപമാണ് നിലനില്‍ക്കുന്നത്.

സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ കുറ്റാരോപിതരായ പ്രതികളെ ഹാജരാകാത്തത് മൂലം കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം 1,47,266 മാണ്. 20 വര്‍ഷത്തിലധികമായി തീര്‍പ്പാകാത്ത കേസുകളും കോടതിയില്‍ ഇപ്പോഴും കെട്ടിക്കിടക്കുന്നുണ്ടെന്ന രേഖകള്‍ ഞെട്ടിക്കുന്നതാണ്.


ALSO READ: പൊതുവിദ്യാലയങ്ങളിലെ പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നത് ഗുണനിലവാരം കുറഞ്ഞരീതിയില്‍; സ്വകാര്യ ലോബിയെ സഹായിക്കാനെന്ന് ആരോപണം ശക്തം


കേരളത്തിലെ മജിസ്‌ട്രേറ്റ് കോടതികളിലും കേസുകള്‍ സമാനമായ രീതിയില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നുണ്ട്. ഒരു ലക്ഷത്തിലധികം കേസുകള്‍ മജിസ്‌ട്രേറ്റ് കോടതികൡ തീര്‍പ്പാകാതെ നില്‍ക്കുമ്പോള്‍ രണ്ടായിരത്തിലധികം കേസുകളാണ് സെഷന്‍സ് കോടതികളില്‍ കെട്ടിക്കിടക്കുന്നത്. സംസ്ഥാനത്ത് ജില്ലാടിസ്ഥാനത്തില്‍ കേസുകള്‍ കെട്ടിക്കിടക്കുന്ന ജില്ലയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് തിരുവനന്തപുരമാണ്.

Image result for high court of kerala

സ്വകാര്യവ്യക്തി നല്‍കിയ ഹരജിയിലാണ് കേസുകള്‍ കോടതികളില്‍ തീര്‍പ്പാകാതെ നില്‍ക്കുന്നതിന്റെ വിവരങ്ങള്‍ പുറത്തായത്.    ഇതേത്തുടര്‍ന്ന്
വിഷയത്തില്‍ പൊലീസിന്റെ ഭാഗത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയുള്ള ചര്‍ച്ചകള്‍ വന്നിരുന്നു.

ഇതിന് പരിഹാരമെന്നോണം ഡി.ജി.പി സമര്‍പ്പിച്ച സര്‍ക്കുലറില്‍ പ്രധാനപ്പെട്ട ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്. അതുപ്രകാരം എല്ലാ പൊലീസ് സ്റ്റേഷനുകളിലും പ്രോസിക്യൂഷന്‍ കോര്‍ഡിനേഷന്‍ വിംഗ് രൂപീകരിക്കണം. ഈ സമിതിയ്ക്ക് ഒരു എസ്.ഐ നേതൃത്വം നല്‍കണമെന്നും നാലോ അഞ്ചോ പൊലീസുകാര്‍ ഈ സമിതിയില്‍ വേണമെന്നുമാണ് നിര്‍ദ്ദേശം.


ALSO READ: പോപ്പുലര്‍ ഫ്രണ്ട് തീവ്രവാദത്തെ പ്രതിരോധിക്കേണ്ടത് നിരോധനം കൊണ്ടല്ല; നിലപാട് വ്യക്തമാക്കി സി.പി.ഐ.എം


അതുകുടാതെ ലോംഗ് പെന്‍ഡിംഗ് കേസുകള്‍ക്കായി പ്രത്യേക രജിസ്റ്റര്‍ സൂക്ഷിക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു. പ്രതികള്‍ കൃത്യസമയത്ത് കോടതിയില്‍ ഹാജരാകാത്തതാണ് കേസുകളില്‍ കാലതാമസം വരാനുള്ള മറ്റൊരു പ്രധാന കാരണം ഇതൊഴിവാക്കാനായി എസ്.ഐ, സി.ഐ, എന്നിവര്‍ കൃത്യസമയത്ത് പ്രതികള്‍ക്ക് സമന്‍സ് അയക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Image result for supreme court

വിചാരണക്കായിഎത്തിയശേഷം പ്രതികളായാലും സാക്ഷികളായാലും പിന്നീട് കോടതി നടപടികളില്‍ ഇടപെടാതെ നില്‍ക്കുന്ന അവസ്ഥ നിലനില്‍ക്കുന്നുണ്ട്. ചിലര്‍ വിദേശങ്ങളിലേക്ക് രക്ഷപ്പെടുന്നതും കേസുകള്‍ പാതിവഴിയിലാകുന്നതിന് കാരണമാകുന്നു. സാക്ഷികളുടെയും കുറ്റവാളികളുടെയും ആധാര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍, പാന്‍കാര്‍ഡ് നമ്പര്‍, എന്നിവ കൃത്യമായി രേഖപ്പെടുത്തിവെയ്‌ക്കേണ്ടതാണ് എന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

പ്രതിയുടെയോ, സാക്ഷികളുടെയോ വിലാസത്തിലെ മാറ്റങ്ങള്‍ കൃത്യമായി കോടതിയെ അറിയിക്കേണ്ടതാണ്. കൃത്യമായ തിരുത്തലുകളും ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്ന് സര്‍ക്കുലറില്‍ പറയുന്നു.


ALSO READ: പട്ടയം ലഭിച്ച ഭൂമിയില്‍ ദുരിതജീവിതവുമായി ആദിവാസികള്‍


കേസുകളില്‍ പ്രതികളാകുന്നവരെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുന്നത് കോടതി സമന്‍സ് അയച്ചിട്ടും ഹാജരാകാതിരിക്കുന്ന സാഹചര്യമുണ്ടാകുമ്പോഴാണ്. ഇത്തരം കേസുകള്‍ കോടതി ലോഗ് പെന്‍ഡിംഗ് കേസുകളായി മാറ്റിവെയ്ക്കുന്നു. ഈ കേസുകള്‍ അന്വേഷിക്കുന്നതിനുള്ള സേനയുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചതാണ് കോടതികളില്‍ കേസുകള്‍ കെട്ടിക്കിടക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്.

Image result for judiciary

സുപ്രീം കോടതിയുടെയോ ഹൈക്കോടതിയുടെയോ ഉത്തരവിലൂടെ കേസുകള്‍ വേഗത്തിലാക്കാണമെന്നും ലോക് അദാലത്തുകള്‍ സജീവമാക്കണമെന്നും നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നതാണ്. എന്നാല്‍ അവ ക്യത്യമായി നടപ്പാക്കപ്പെട്ടില്ല. കേരള ഹൈക്കോടതിയില്‍ മാത്രം തീര്‍പ്പാകാതെ കിടക്കുന്നത് 1,88,365 കേസുകള്‍ വിധിയാകാതെ കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഇരുപത് ശതമാനത്തോളം സ്റ്റേ ഉത്തരവുകളില്‍ തീരുമാനമാകാത്തവയാണ്.


ALSO READ: എന്തുകൊണ്ട് സഭയിലെ പീഡനങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ കന്യാസ്ത്രീകള്‍ മടിക്കുന്നു?


സംസ്ഥാനത്ത് ആകെ 489 കോടതികളാണ് ഉള്ളത്. എന്നാല്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ വേണ്ട ജഡ്ജിമാരുടെ എണ്ണത്തില്‍ സംസ്ഥാനത്ത് വന്‍ കുറവാണുള്ളത്. ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്താത്തത് കേസുകളുടെ തീര്‍പ്പാക്കല്‍ വൈകാന്‍ കാരണമാകുന്നുണ്ട്. ജനസംഖ്യയ്ക്ക് ആനുപാതികമായി ജഡ്ജിമാരെ നിയമിക്കേണ്ടത് സുഗമമായ നീതിന്യായ സംവിധാനത്തിന് ആവശ്യമാണെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. കൃത്യമായി കേസുകള്‍ തീര്‍പ്പാക്കാന്‍ ആളില്ലാത്തത് ജോലിഭാരം വര്‍ധിപ്പിക്കുകയും കേസുകള്‍ കെട്ടിക്കിടക്കുന്നതിനും കാരണമാകുന്നുണ്ട്.