അരുണ്‍കുമാറിനെതിരായ അന്വേഷണം: പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി
Kerala
അരുണ്‍കുമാറിനെതിരായ അന്വേഷണം: പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th August 2013, 12:39 pm

[]കൊച്ചി: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ മകന്‍ വി.എ അരുണ്‍കുമാറിനെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ പുരോഗതി അറിയിക്കണമെന്ന് ഹൈക്കോടതി. []

പ്രതിപക്ഷനേതാവായിരിക്കെ ഉമ്മന്‍ചാണ്ടി ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ച് അന്വേഷിച്ചില്ലെന്നാരോപിച്ച്  മലപ്പുറം സ്വദേശി അബ്ദുല്‍ ഹഖാണ്  കോടതിയെ സമീപിച്ചത്

അരുണ്‍കുമാറി നെതിരായ വിജിലന്‍സ് അന്വേഷണം ഇഴയുകയാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് കോടതിയുടെ നിര്‍ദേശം വന്നത്.

വി.എസ് മുഖ്യമന്ത്രിയായിരിക്കെ പ്രതിപക്ഷ നേതാവായിരുന്ന ഉമ്മന്‍ചാണ്ടി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അരുണ്‍കുമാറിനെതിരേ അന്വേഷണം നടക്കുന്നത്.

എന്നാല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായി രണ്ടര വര്‍ഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ലെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യം പരിഗണിച്ചാണ് കോടതിയുടെ നിര്‍ദേശം.

അതിനിടെ അരുണ്‍കുമാറിന്റെ അനധികൃത വിദേശയാത്ര, ഐഎച്ച്ആര്‍ഡി നിയമനം, പിഎച്ച്ഡി റജിസ്‌ട്രേഷന്‍ എന്നിവ അടക്കമുളള ആരോപണങ്ങളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഉമ്മന്‍ചാണ്ടി നല്‍കിയ പരാതി അന്വേഷണത്തിനായി വി.എസ് ലോകായുക്തയ്ക്കാണ് കൈമാറിയതെങ്കിലും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ലോകായുക്ത അന്വേഷണം പിന്‍വലിച്ച് വിജിലന്‍സ് അന്വേഷണം ഏര്‍പ്പെടുത്തുകയായിരുന്നു.