ഫോണ്‍ ചോര്‍ത്തല്‍: രണ്ടുപേരെ തിരിച്ചറിഞ്ഞു
Kerala
ഫോണ്‍ ചോര്‍ത്തല്‍: രണ്ടുപേരെ തിരിച്ചറിഞ്ഞു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 14th July 2012, 5:19 pm

കോഴിക്കോട്: ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തില്‍ ഡി.വൈ.എസ്.പി ജോസി ചെറിയാന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ബി.എസ്എന്‍.എല്ലിനെതിരേ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വടകര റൂറല്‍ എസ്.പി. ടി.കെ.രാജ്‌മോഹന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഫോണ്‍ ചോര്‍ത്തിയത് ആരെന്ന് കണ്ടെത്തി അറിയിക്കാന്‍ രാജ്‌മോഹന്‍ ബി.എസ്.എന്‍.എല്ലിന് നിര്‍ദേശം നല്‍കുകയും ചെയ്തു.

ഫോണ്‍ ചോര്‍ത്തിയ രണ്ട് ജിവനക്കാരെ  []ബി.എസ്.എന്‍.എല്‍ തിരിച്ചറിഞ്ഞു. തിരുവനന്തപുരത്തും കോഴിക്കോടുമുള്ള രണ്ട് ജീവനക്കാരെയാണ് തിരിച്ചറിഞ്ഞത്.  ഒരാള്‍ ഉപ്പളം ബി.എസ്.എന്‍.എല്‍ പ്രിന്‍സിപ്പല്‍ മാനേജര്‍ ഓഫീസിലെ ജീവനക്കാരനാണ്. ഇയാളുടെ കമ്പ്യൂട്ടര്‍ ബി.എസ്.എന്‍.എല്‍ വിജിലന്‍സ് വിഭാഗം പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്തതായും സൂചനയുണ്ട്.

ടി.പി.വധക്കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി ജോസി ചെറിയാന്റെ ഫോണ്‍ സംഭാഷണ വിവരങ്ങള്‍ ദേശാഭിമാനി പത്രം പുറത്ത് വിട്ടതോടെയാണ് സംഭവം വിവാദമായത്. പത്രത്തിനെതിരെയും ലേഖകനെതിരെയും കേസെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.