ലോകകപ്പില്‍ ഗ്രൂപ്പ് സിയില്‍ അര്‍ജന്റീന-മെക്‌സിക്കോ മത്സരം ആരംഭിച്ചു. ക്യാപ്റ്റന്‍ ലയണല്‍ മെസി
അര്‍ജന്റീനക്കായി കളിക്കുന്ന 21ാമത്തെ ലോകകപ്പ് മത്സരമാണിത്. ഇതോടെ ഇത്രതന്നെ ലോകകപ്പ് മത്സരങ്ങളില്‍ അര്‍ജന്റീനക്കായി കളത്തിലിറങ്ങിയ ഇതിഹാസ താരം മറഡോണക്കൊപ്പമെത്താന്‍ മെസിക്കായി.
മെസിയുടെ അഞ്ചാമത്തെ ലോകകപ്പാണിത്. ഇതുവരെ ഏഴ് ഗോളുകളാണ് താരം നേടിയത്. 2006 മുതലുള്ള ലോകകപ്പില്‍ മെസിയുടെ സാന്നിധ്യമുണ്ട്. ഇതില്‍ 2010ലെ ലോകകപ്പിലൊഴികെ എല്ലാ ലോകകപ്പിലും ഗോള്‍നേടാന്‍ മെസിക്കായിരുന്നു.
Lionel Messi has now played as many World Cup matches as Diego Maradona 💙 pic.twitter.com/97YfUNlKgu
— ESPN FC (@ESPNFC) November 26, 2022
അതേസമയം, മെക്‌സിക്കോക്കെതിരായ നിര്‍ണായക മത്സരത്തില്‍ വലിയ മാറ്റങ്ങളോടെയാണ് അര്‍ജന്റീന കളത്തിലിറങ്ങിയത്. അര്‍ജന്റീന 4-2-3-1 ഫോര്‍മാറ്റിലും മെക്‌സിക്കോ 3-5-2 ഫോര്‍മാറ്റിലുമാണ് ടീം ഒരുക്കിയിരിക്കുന്നത്.
ക്രിസ്റ്റിയന്‍ റൊമേറോയ്ക്ക് പകരം ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്, നിക്കോളാസ് ടാഗ്ലിഫിക്കോയ്ക്ക് പകരം മാര്‍ക്കോസ് അകുന, നഹ്വെല്‍ മൊളിനയ്ക്ക് പകരം ഗോണ്‍സാലോ മോണ്‍ഡിയല്‍, ലിയാന്‍ഡ്രോ പരെഡെസിന് പകരം ഗൈഡോ റോഡ്രിഗസ്, പപ്പു ഗോമസിന് പകരം അലെക്സിസ് മാക് അല്ലിസ്റ്റര്‍ എന്നിവരാണ് ആദ്യ ഇലവനില്‍ കളിക്കുന്നത്.
Messi had to make sure his bodyguard was alright 😅 pic.twitter.com/YS4Drx3uym
— ESPN FC (@ESPNFC) November 26, 2022
36 മത്സരങ്ങളുടെ അപരാജിത കുതിപ്പുമായി വിശ്വകിരീടം നേടാന്‍ ഖത്തറിലെത്തിയ അര്‍ജന്റീനക്ക് ഞെട്ടിക്കുന്ന തോല്‍വിയാണ് ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരം സമ്മാനിച്ചിരുന്നത്. സൗദി അറേബ്യയായിരുന്നു 2-1 അര്‍ജന്റീനയെ തോല്‍പ്പിച്ചിരുന്നത്.
Content Highlight: Captain Lionel Messi will be the 21st World Cup match played for Argentina