Kerala News
കാരവനിൽ ക്യാമറ വെച്ച് നഗ്നചിത്രങ്ങൾ പകർത്തുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാധിക ശരത്കുമാർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Aug 31, 02:23 am
Saturday, 31st August 2024, 7:53 am

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് വിട്ട് നടി രാധിക ശരത്കുമാർ. കാരവനിൽ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നതായി രാധിക ശരത്കുമാർ വെളിപ്പെടുത്തി. സെറ്റിൽ പുരുഷന്മാർ ഒന്നിച്ചിരുന്ന് നടിമാരുടെ നഗ്നദൃശ്യങ്ങൾ ആസ്വദിക്കുന്നത് താൻ നേരിട്ട് കണ്ടെന്ന് രാധിക ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു .

‘സെറ്റിൽ പുരുഷന്മാർ സ്ത്രീകളുടെ നഗ്നദൃശ്യങ്ങൾ കണ്ട് ആസ്വദിക്കുന്നത് ഞാൻ നേരിട്ട് കണ്ടു. കാരവനിൽ ക്യാമറ വെച്ചാണവർ ദൃശ്യങ്ങൾ പകർത്തുന്നത്. ഭയന്ന് പോയ ഞാൻ പിന്നീട് കാരവനിൽ നിന്ന് വസ്ത്രം മാറ്റിയിട്ടില്ല. ഓരോ നടിയുടെയും പേരിൽ പ്രത്യേക ഫോൾഡർ ഉണ്ട്. പേരുകൾ ടൈപ്പ് ചെയ്താൽ അവരുടെ ദൃശ്യങ്ങൾ ഫോണിൽ ലഭിക്കും ,’ രാധിക പറഞ്ഞു. ഏത് മലയാളം സിനിമയുടെ സെറ്റിൽ നിന്നാണ് ഇത് കണ്ടതെന്ന് രാധിക വെളിപ്പെടുത്തിയിട്ടില്ല.

തനിക്ക് അതിന് ശേഷം കാരവനിൽ പോകാൻ ഭയമായെന്നും അവർ പറഞ്ഞു.

‘എനിക്ക് അതിന് ശേഷം കാരവനിൽ പോകാൻ തന്നെ ഭയമായി. കാരവാന് ഞങ്ങൾക്ക് വസ്ത്രം മാറാനും വിശ്രമിക്കാനുമുള്ള ഒരു സ്വകാര്യ സ്ഥലമാണ്. ഇത് കണ്ടതോടെ ഞാൻ അവരോട് ഒച്ചയെടുത്തു. ഇത് ശെരിയല്ലെന്ന് പറഞ്ഞു. പിന്നെ കാരവൻ നൽകിയ ആളോട് എന്റെ കാരവനിൽ ക്യാമറ ഉണ്ടെങ്കിൽ എന്റെ പ്രതികരണം വളരെ മോശമായിരിക്കും എന്ന് പറഞ്ഞു,’ അവർ കൂട്ടിച്ചേർത്തു.

ഹേമകമ്മിറ്റി പോലൊരു കമ്മിറ്റി വരാൻ ഇത്ര കാലതാമസം ഉണ്ടായതെന്തുകൊണ്ടെന്നും രാധിക ചോദിച്ചു. 46 വർഷമായി താൻ സിനിമയിൽ ഉണ്ടെന്നും ഒരുപാട് മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകൾ അതിനാൽ സ്വയം ശാക്തീകരിക്കപ്പെടണമെന്നും അവർ പറഞ്ഞു.

 

 

updating…

 

Content Highlight: Camera in Caravan; Actress Radhika with a shocking revelation