CAA Protest
'ഞാന്‍ പൗരന്‍, പേര് ഭാരതീയന്‍'; സാംസ്‌കാരിക പ്രതിഷേധത്തില്‍ മാമുക്കോയ ഉള്‍പ്പടെ നിരവധി പേര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 19, 01:49 pm
Thursday, 19th December 2019, 7:19 pm

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്‌കാര സാഹിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപം പ്രതിഷേധം. വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് പ്രതിഷേധിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മാമുക്കോയ, എം.ജി.എസ് നാരായണന്‍, കല്‍പ്പറ്റ നാരായണന്‍, കെ.ഇ.എന്‍, യു.കെ കുമാരന്‍, ആര്യാടന്‍ ഷൗക്കത്ത് എന്നിവര്‍ പ്രതിഷേധത്തില്‍ അണിചേര്‍ന്നു.

‘ഞാന്‍ പൗരന്‍ പേര് ഭാരതീയന്‍’, പൗരത്വം ഔദാര്യമല്ല എന്ന പേരിലാണ് പ്രതിഷേധം നടക്കുന്നത്.

കോഴിക്കോട് മാനാഞ്ചിറയ്ക്ക് സമീപം വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ നേതൃത്വത്തിലും മാര്‍ച്ച് നടന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വഭേദഗതി നിയമത്തിനെതിരെ രാജ്യത്തുടനീളം വലിയ പ്രതിഷേധം നടക്കുകയാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ പ്രതിഷേധം നടക്കുന്നുണ്ട്.

തിരുവനന്തപുരത്ത് കെ.എസ്.യു പ്രവര്‍ത്തകര്‍ നരേന്ദ്ര മോദിയുടെ ചിത്രം വെച്ച എല്‍.പി.ജിയുടെ പടുകൂറ്റന്‍ ഫ്ളക്സില്‍ കരിഓയില്‍ ഒഴിച്ചാണ് പ്രതിഷേധിച്ചത്.

തുടര്‍ന്ന് മോദിയുടെ ചിത്രം പ്രവര്‍ത്തകര്‍ വലിച്ചുകീറുകയും ചെയ്തു. പ്രതിഷേധം കനത്തതോടെ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തുനീക്കി.