Advertisement
CAA Protest
അവര്‍ക്കെതിരെ നമ്മള്‍; കൊച്ചിയില്‍ പൗരത്വ നിയമത്തിനെതിരെ ഫേസ്ബുക്ക് കൂട്ടായ്മയുടെ ലോംഗ് മാര്‍ച്ച്, പിന്തുണയുമായി സിനിമാതാരങ്ങളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Dec 23, 10:50 am
Monday, 23rd December 2019, 4:20 pm

കൊച്ചി: പൗരത്വ നിയമത്തിനെതിരെ കൊച്ചിയില്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ കൂറ്റന്‍ റാലി. സിനിമാ താരങ്ങളും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്ന ലോംഗ് മാര്‍ച്ച് ഇന്ന് രാവിലെ കലൂരിലാണ് ആരംഭിച്ചത്.

റിമ കല്ലിങ്കല്‍, നിമിഷ സജയന്‍, രഞ്ജിനി ഹരിദാസ്, കമല്‍, ഷെയ്ന്‍ നിഗം, ബിനീഷ് ബാസ്റ്റിന്‍, സി.ആര്‍ നീലകണ്ഠന്‍, റസൂല്‍ പൂക്കുട്ടി, മണികണ്ഠന്‍ ആചാരി, ഗീതു മോഹന്‍ദാസ്, എന്‍.എസ് മാധവന്‍, രാജീവ് രവി തുടങ്ങി സംസ്‌കാരികമേഖലയിലെ നിരവധി പേരാണ് ലോംഗ് മാര്‍ച്ചില്‍ പങ്കെടുത്തത്.

നോര്‍ത്ത്, കച്ചേരിപ്പടി, എംജി റോഡ് എന്നിവിടങ്ങളിലൂടെ മാര്‍ച്ച് കൊച്ചിന്‍ ഷിപ്യാര്‍ഡില്‍ സമാപിക്കും.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് പല സംസ്ഥാനങ്ങളിലും ഇന്ന് ലോംഗ് മാര്‍ച്ച് നടക്കുന്നുണ്ട്. ചെന്നൈയില്‍ ഡി.എം.കെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. ബംഗളൂരുവിലും കൊല്‍ക്കത്തയിലും ഇന്ന് ലോംഗ് മാര്‍ച്ച് വിവിധ സംഘടനകള്‍ നടത്തുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

WATCH THIS VIDEO: