ബി.ടി.എസ്; ബില്‍ബോര്‍ഡ് 200ല്‍ ഏഴാഴ്ച്ചകളില്‍ തുടരുന്ന ആദ്യ കെ-പോപ്പ് സോളോയിസ്റ്റായി വി
Entertainment news
ബി.ടി.എസ്; ബില്‍ബോര്‍ഡ് 200ല്‍ ഏഴാഴ്ച്ചകളില്‍ തുടരുന്ന ആദ്യ കെ-പോപ്പ് സോളോയിസ്റ്റായി വി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 5th November 2023, 8:50 pm

ബില്‍ബോര്‍ഡ് 200ല്‍ തുടര്‍ച്ചയായി ഏഴ് ആഴ്ചകള്‍ ചെലവഴിക്കുന്ന ആദ്യ കെ-പോപ്പ് സോളോയിസ്റ്റായി മാറി ബി.ടി.എസിന്റെ വി (V). ‘ലേഓവര്‍ (Layover)’ എന്ന തന്റെ ആദ്യ സോളോ ആല്‍ബത്തിലൂടെയാണ് വി ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.

കഴിഞ്ഞ സെപ്തംബറില്‍ ലേഓവര്‍ ആല്‍ബം ബില്‍ബോര്‍ഡിന്റെ മികച്ച 200 ആല്‍ബങ്ങളുടെ ചാര്‍ട്ടില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. അന്ന് ഒരു കൊറിയന്‍ സോളോ ആല്‍ബം ബില്‍ബോര്‍ഡ് ചാര്‍ട്ടില്‍ ഇതുവരെ നേടിയ ഏറ്റവും ഉയര്‍ന്ന റാങ്കിങ്ങില്‍ ബി.ടി.എസ് അംഗങ്ങളായ ജിമിനും, ഷുഗയും സ്ഥാപിച്ച റെക്കോഡിന് സമനിലയിലായായിരുന്നു വി.

ബില്‍ബോര്‍ഡ് 200ല്‍ കാര്യമായ തകര്‍ച്ചയൊന്നും കൂടാതെ നില്‍ക്കാന്‍ ലേഓവറിന് കഴിഞ്ഞിട്ടുണ്ട്. ഈ നേട്ടം വിയുടെ സോളോ കരിയറിലെ ഏറ്റവും സുപ്രധാന നാഴികക്കല്ലായാണ് കാണുന്നത്. ഈ നവംബര്‍ നാല് വരെ അവസാനിക്കുന്ന ആഴ്ചയില്‍ ആല്‍ബം ചാര്‍ട്ടില്‍ 160മത് തന്നെ സ്ഥാനമുറപ്പിച്ചിരുന്നു.

യഥാര്‍ത്ഥത്തില്‍, ഒരു ആല്‍ബം ബില്‍ബോര്‍ഡ് 200ല്‍ ഏഴാഴ്ച്ചകള്‍ ചെലവഴിക്കുന്ന കൊറിയന്‍ സോളോയിസ്റ്റില്‍ രണ്ടാമത്തെ ആളാണ് വി. ആദ്യത്തെ ആള്‍ ബി.ടി.എസ് അംഗമായ ആര്‍.എം (RM) ആയിരുന്നു.

അദ്ദേഹത്തിന്റെ സോളോ ആല്‍ബമായ ‘ഇന്‍ഡിഗോ’ ഏഴാഴ്ചകള്‍ ബില്‍ബോര്‍ഡ് 200ല്‍ ചാര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഏഴാഴ്ചകള്‍ ഒരിക്കല്‍ പോലും താഴേക്ക് പോവാതെ തുടര്‍ച്ചയായി നില്‍ക്കാന്‍ ആര്‍.എമിന്റെ ‘ഇന്‍ഡിഗോ’ ആല്‍ബത്തിന് കഴിഞ്ഞിരുന്നില്ല.

‘ലേഓവര്‍’ ആല്‍ബം റിലീസ് ചെയ്തതു മുതല്‍ ഇത്തരത്തില്‍ നിരവധി നേട്ടങ്ങള്‍ അദ്ദേഹത്തിന് സ്വന്തമാക്കി കൊടുത്തിരുന്നു. വിയുടെ ടൈറ്റില്‍ ട്രാക്കായ ‘സ്ലോ ഡാന്‍സിങ് (Slow Dancing)’ പ്രീ-റിലീസ് സിംഗിളായ ‘ലവ് മി എഗെയ്ന്‍ (Love Me Again)’ എന്നിവ വിവിധ മ്യൂസിക് ചാര്‍ട്ടുകളില്‍ നേരത്തെ തന്നെ സ്ഥാനം പിടിച്ചിരുന്നു.

‘ലേഓവര്‍ (Layover)’ ആല്‍ബം ബില്‍ബോര്‍ഡിന്റെ നിലവിലെ മികച്ച ആല്‍ബം വില്‍പ്പനയുടെ ചാര്‍ട്ടില്‍ പതിമൂന്നാമത്തെ സ്ഥാനത്തും ഏഴാം ആഴ്ചയിലെ മികച്ച ആല്‍ബം വില്‍പ്പനയുടെ ചാര്‍ട്ടില്‍ പതിനെട്ടാമത്തെ സ്ഥാനത്തുമാണ്.

ഓരോ ആഴ്ചയിലും യു.എസിലും മറ്റിടങ്ങളിലും പാട്ടുകള്‍ക്കും ആല്‍ബങ്ങള്‍ക്കും കിട്ടുന്ന പോപ്പുലാരിറ്റി കണക്കാക്കിയാണ് അവ ബില്‍ബോര്‍ഡ് ചാര്‍ട്ടില്‍ വരുന്നത്. സെയിലിന്റെയും സ്ട്രീമുകളുടെയും അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്.

Content Highlight: Bts V Became The First K-pop Soloist To Remain On The Billboard 200 For Seven Weeks