national news
ഗുജറാത്തിലും കോണ്‍ഗ്രസിന് പണികൊടുക്കാന്‍ ഉവൈസി; തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ടി.പിയുമായി സഖ്യം പ്രഖ്യാപിച്ച് എ.ഐ.എം.ഐ.എം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Dec 26, 04:13 pm
Saturday, 26th December 2020, 9:43 pm

അഹമ്മദാബാദ്: വരാനിരിക്കുന്ന ഗുജറാത്ത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബി.ജെ.പിയ്ക്കുമെതിരെ സഖ്യമായി മത്സരിക്കുമെന്ന് എ.ഐ.എം.ഐ.എമ്മും ബി.ടി.പിയും. രാജസ്ഥാനില്‍ ഇരുപാര്‍ട്ടികളും സഖ്യം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗുജറാത്തിലും പുതിയ നീക്കം.

ഇത് കോണ്‍ഗ്രസിന് വലിയ ആഘാതമാകുമെന്നാണ് കണക്കുകൂട്ടുന്നത്. ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കുന്നത് കോണ്‍ഗ്രസിന് തിരിച്ചടിയാകും.

നേരത്തെ രാജസ്ഥാനില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനുള്ള പിന്തുണ ബി.ടി.പി പിന്‍വലിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്ക് ബി.ടി.പി നിര്‍ദേശിച്ച സ്ഥാനാര്‍ത്ഥിയെ ബി.ജെ.പിയ്‌ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് പരാജയപ്പെടുത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് ബി.ടി.പി ഗെലോട്ട് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. രണ്ട് എം.എല്‍.എമാരാണ് രാജസ്ഥാനില്‍ ബി.ടി.പിയക്കുള്ളത്.

ഗുജറാത്തിലും ബി.ടി.പിയ്ക്ക് രണ്ട് എം.എല്‍.എമാരാണുള്ളത്. ഉവൈസിയുടെ പാര്‍ട്ടിക്കൊപ്പം മത്സരിക്കുമെന്ന് സംസ്ഥാന ഘടകം വ്യക്തമാക്കിയിട്ടുണ്ട്.

‘അവസരവാദികളായ ബി.ജെ.പിയേയും കോണ്‍ഗ്രസിനേയും പാഠം പഠിപ്പിക്കാന്‍ ഞങ്ങള്‍ ഒരുമിച്ച് മത്സരിക്കും’, ബി.ടി.പി നേതാവ് ഛോട്ടുഭായ് വാസവ പറഞ്ഞു.

അതേസമയം സഖ്യത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു. ബി.ജെ.പിയുടെ ബി ടീമാണെന്ന് സഖ്യമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BTP, Owaisi come together for Gujarat local polls, target Congress vote bank