Trending
ഗസയിലേക്ക് പുതിയ സമുദ്രസഹായ ഇടനാഴി സ്ഥാപിക്കാനൊരുങ്ങി ബ്രിട്ടൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Apr 08, 04:01 am
Monday, 8th April 2024, 9:31 am

ലണ്ടൻ: ഗസയിലേക്ക് സമുദ്രസഹായ ഇടനാഴി സ്ഥാപിക്കാന്‍ ഒരുങ്ങി ബ്രിട്ടന്‍. സൈനിക സിവിലിയന്‍ പിന്തുണയോടെ ഗസയിലേക്ക് സഹായം എത്തിക്കാനാണ് ലക്ഷ്യമിടുന്നത് എന്നാണ് ബ്രിട്ടന്‍ പ്രധാനമന്ത്രി ഋഷി സൂനക്ക് പറഞ്ഞത്.

വ്യത്യസ്ത സര്‍ക്കാറുകളുടെയും ഐക്യരാഷ്ട്ര സഭയുടെയും പിന്തുണയോടെയാണ് സൈപ്രസില്‍ നിന്ന് ഗസയിലേക്കുള്ള ഈ പുതിയ ഇടനാഴി സ്ഥാപിക്കുന്നത്. മെയ് ആദ്യം മുതല്‍ ഇത് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി എഫ്. സി. ഡി. ഒ പറഞ്ഞു.

ഇതിനായി കിഴക്കന്‍ മെഡിറ്റേറിയനിലേക്ക് ബ്രിട്ടീഷ് നാവിക സേനാ കപ്പല്‍ വിന്യസിപ്പിക്കുമെന്നും ഫ്‌ലോറിന്‍ കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസ് അറിയിച്ചു. 9.7 മില്യന്‍ പൗണ്ടിന്റെ സഹായ വസ്തുക്കള്‍ ഗസയിലേക്ക് നല്‍കുമെന്നും ട്രക്കുകള്‍, ശേഖരണ സംവിധാനങ്ങള്‍ എന്നിവ ഒരുക്കുമെന്നും ഇതിലൂടെ കൂടുതല്‍ ആളുകളിലേക്ക് സഹായം എത്തിക്കാന്‍ ആവുമെന്നും ഫ്‌ലോറിന്‍ കോമണ്‍വെല്‍ത്ത് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫീസ് അറിയിച്ചു.

അതേസമയം ബ്രിട്ടന്റെ പിന്തുണ നിരുപാധികമല്ലെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് കാമറൂൺ പറഞ്ഞു. വേള്‍ഡ് സെന്‍ട്രല്‍ കിച്ചണിന്റെ വാഹനങ്ങള്‍ക്കെതിരെ ഇസ്രാഈല്‍ ബോംബിട്ടതിനെ തുടര്‍ന്ന് മൂന്ന് ബ്രിട്ടീഷ് സന്നദ്ധ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് വിദേശകാര്യ സെക്രട്ടറിയുടെ ഈ പരാമര്‍ശം.

Content Highlight: Britain is set to establish a new maritime aid corridor to Gaza