Sports News
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന്റെ പ്രശ്‌നങ്ങള്‍ പണം കൊണ്ട് പരിഹരിക്കാന്‍ കഴിയില്ല; കടുത്ത വിമര്‍ശനവുമായി ബ്രയാന്‍ ലാറ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 12, 03:36 pm
Friday, 12th July 2024, 9:06 pm

വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റില്‍ 114 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്. ആദ്യ ഇന്നിങ്സില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 121 റണ്‍സിനുകളില്‍ 371 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 250 റണ്‍സിന്റെ പടുകൂറ്റന്‍ ലീഡാണ് ഇംഗ്ലണ്ട് ഉയര്‍ത്തിയത്. എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ 136 റണ്‍സ് മാത്രമാണ് വിന്‍ഡീസ് നേടിയത്.

രണ്ടാം ഇന്നിങ്സും വിന്‍ഡീസ് വമ്പന്‍ ബാറ്റിങ് തകര്‍ച്ചയിലാണ് അവസാനിപ്പിച്ചത്. ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ പിഴിതെറിയുകയായിരുന്നു. വിന്‍ഡീസിന്റെ നാല് ബാറ്റര്‍മാര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. അതില്‍ 31 റണ്‍സ് നേടിയ ഗുടകേഷ് മോട്ടിയാണ് ടീമിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത്.

മത്സരത്തിന് ശേഷം വിന്‍ഡീസിന്റെ വമ്പന്‍ പരാജയത്തെക്കുറിച്ച് സംസാരിച്ച് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ രംഗത്ത് വന്നിരുന്നു. പണംകൊണ്ട് പരിഹരിക്കാന്‍ കഴിയാത്ത പ്രശ്‌നങ്ങളാണ് വിന്‍ഡീസ് ക്രിക്കറ്റില്‍ ഉള്ളതെന്ന് പറഞ്ഞ കടുത്ത വിമര്‍ശനമാണ് ലാറ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിനെതിരെ ഉയര്‍ത്തിയത്.

‘വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിക്കറ്റ് ഇന്‍ഫ്രാ സ്ട്രക്ചറിലേക്ക് ദശലക്ഷക്കണക്കിന് ഡോളര്‍ കിട്ടിയിട്ട് കാര്യമില്ല. ടീമിന്റെ കളി പണത്തിന് കാര്യമായ മാറ്റം ഉണ്ടാക്കാന്‍ സാധിക്കില്ല. ഉള്ള കളിക്കാരന്‍ ശരിയായ രീതിയില്‍ മെച്ചപ്പെടുത്താനും വികസിപ്പിക്കാനും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് പരാജയപ്പെട്ടു എന്നതാണ് യാഥാര്‍ത്ഥ്യം.

അടുത്ത പ്രോഗ്രാമുകള്‍ പരിശീലന അക്കാദമികള്‍ മറ്റു സൗകര്യങ്ങള്‍ എന്നിവയില്‍ നിര്‍ണായകമായ മെച്ചപ്പെടുത്തലുകള്‍ക്ക് ധനസഹായം നല്‍കാന്‍ കഴിയുന്ന സ്‌പോണ്‍സര്‍മാരെ കണ്ടെത്തുന്നതില്‍ അവര്‍ ഒന്നും ചെയ്തിട്ടില്ല. സിസ്റ്റത്തിലെ ഈ വലിയ പോരായ്മകള്‍ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്,’ ബി.ബി.സിയുടെ വേള്‍ഡ് സര്‍വീസിന്റെ പോഡ്കാസ്റ്റില്‍ ലാറ പറഞ്ഞു.

 

Content Highlight: Brain Lara Talking About West Indies Cricket