തലച്ചോറില്‍ സംഭവിക്കുന്ന ക്ഷതം വ്യക്തികളെ കുറ്റകൃത്യത്തിലേക്ക നയിക്കുമെന്ന് പുതിയ പഠനങ്ങള്‍. ശരിയായ തീരുമാനങ്ങള്‍ ഉള്‍ക്കൊള്ളാനുള്ള കഴിവും ധാര്‍മികതയും ഇല്ലാതാവാന്‍ തലച്ചോറിന്റെ വിവിധഭാഗങ്ങളില്‍ സംഭവിക്കുന്ന ക്ഷതങ്ങള്‍ കാരണമാകുന്നുവെന്നാണ് ഗവേഷകര്‍ പറയുന്നത്.
അക്വയേര്‍ഡ് സൈക്കോപതിയെന്നാണ് ഈ അവസ്ഥയെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത്. വാണ്ടര്‍ബില്‍റ്റ് യൂണിവേഴിസിറ്റിയിലെ ഗവേഷകരുടെ പഠനത്തിലാണ് ഈ കണ്ടെത്തല്‍. മസ്തിഷ്‌ക ക്ഷതം സംഭവിച്ച വ്യക്തികളെ തുടര്‍ പഠനങ്ങള്‍ക്ക് വിധേയമാക്കിയായിരുന്നു പഠനം നടത്തിയത്. രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് പഠനം നടത്തിയത്.
തലച്ചോറിന്റെ വിവിധഭാഗങ്ങളിലാണ് ക്ഷതമേറ്റിരിക്കുന്നതെങ്കിലും ഇവയിലേക്കെത്തുന്ന ആവേഗങ്ങള്‍ എല്ലാം തന്നെ ഒരേ ദിശയിലൂടെയാണ് സഞ്ചരിക്കുന്നത്. വ്യക്തികളിലെ ധാര്‍മിക മൂല്യങ്ങള്‍ ഉള്‍ക്കൊണ്ട് തീരുമാനമെടുക്കാനുള്ള കഴിവാണ് ഇതിലൂടെ നഷ്ടമാകുന്നതെന്ന് പഠനം കണ്ടെത്തി.