ധ്രുവ് ജുറെലോ റിഷബ് പന്തോ? ആരാണ് ടെസ്റ്റ് കളിക്കാന്‍ കൂടുതല്‍ യോഗ്യനായ വിക്കറ്റ് കീപ്പര്‍; ഉത്തരവുമായി ബ്രാഡ് ഹോഗ്
Sports News
ധ്രുവ് ജുറെലോ റിഷബ് പന്തോ? ആരാണ് ടെസ്റ്റ് കളിക്കാന്‍ കൂടുതല്‍ യോഗ്യനായ വിക്കറ്റ് കീപ്പര്‍; ഉത്തരവുമായി ബ്രാഡ് ഹോഗ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th March 2024, 7:49 am

ഇംഗ്ലണ്ടിനെതിരെയുള്ള ഇന്ത്യയുടെ അവസാന ടെസ്റ്റ് ഇന്ന് ആരംഭിക്കും. അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ ഉള്ള പരമ്പരയിലെ അവസാന മത്സരമാണിത്. നിലവില്‍ മൂന്ന് മത്സരങ്ങള്‍ ഇന്ത്യ ജയിച്ചപ്പോള്‍ ഇംഗ്ലണ്ടിന് ഒന്നുമാത്രമാണ് ജയിക്കാന്‍ സാധിച്ചത്. ഇതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു.

ഇപ്പോള്‍ ഇന്ത്യയുടെ ടെസ്റ്റ് മത്സരങ്ങളുടെ നെടുംതൂണ്‍ ആയിരുന്ന റിഷബ് പന്തിനെക്കുറിച്ചും അടുത്തിടെ അരങ്ങേറ്റം നടത്തിയ താരം ധ്രുവ് ജുറെലിനെക്കുറിച്ചും സംസാരിക്കുകയാണ് ഇതിഹാസം ബ്രാഡ് ഹോഗ്. ഇരുവരിലും ആരാണ് ടെസ്റ്റ് കളിക്കാന്‍ ഉത്തമന്‍ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

ജുറെലാണ് മികച്ചതെന്നാണ് അദ്ദേഹം പറഞ്ഞത്. പന്ത് തിരിച്ചെത്തിയാലും യുവതാരത്തെ ടീമില്‍ നിലനിര്‍ത്തണമെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. പന്തിനെ ടീമിലേക്ക് തിടുക്കത്തില്‍ എത്തിക്കേണ്ടതില്ലെന്നും കൂടുതല്‍ ആഭ്യന്തര മത്സരങ്ങള്‍ താരത്തിന് നല്‍കണമെന്നും ഹോഗ് കൂട്ടിച്ചേര്‍ത്തു.
വാഹനാപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയ പന്ത് നിലവില്‍ തിരിച്ചുവരവിലാണ്.

 

‘ഇന്ത്യ ജൂറെലിനൊപ്പം ഉറച്ചുനില്‍ക്കുമെന്നും പന്തിനെ പെട്ടെന്ന് വിളിക്കില്ലെന്നും ഞാന്‍ കരുതുന്നു. ഇന്ത്യയ്ക്കായി ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുന്നതിന് മുമ്പ് പന്ത് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങണമെന്ന് ഞാന്‍ കരുതുന്നു, അദ്ദേഹത്തിന്റെ ശരീരം അഞ്ച് ദിവസത്തെ ഫോര്‍മാറ്റിനെ അതിജീവിക്കണം, അപകടത്തിന് മുമ്പ് ബാറ്റിങ്ങിനിടെ ഉണ്ടായിരുന്ന അതേ റിഫ്‌ലെക്സുകള്‍ അദ്ദേഹത്തിനുണ്ടോ എന്ന് പരിശോധിക്കണം,’ ഹോഗ് പറഞ്ഞു.

രാജ്‌കോട്ടില്‍ നടന്ന മൂന്നാം ടെസ്റ്റിലാണ് ജുറെല്‍ അരങ്ങേറ്റം കുറിച്ചത്. മികച്ച പ്രകടനം കാഴ്ച വെച്ചത് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് ലഭിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 46 റണ്‍സ് നേടിയ താരം രണ്ടാം ഇന്നിങ്‌സില്‍ ജുറല്‍ പുറത്താകാതെ 90 റണ്‍സും 39 റണ്‍സും നേടിയിരുന്നു. താരത്തിന്റെ വിജയകരവും നിര്‍ണായകരവുമായ പ്രകടനത്തില്‍ ഒട്ടനവധിപേര്‍ താരത്തെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.

 

Content Highlight: Brad Hogg Talks About Rishabh Pant And Dhruv Jurel