national news
കാണാതായ മാധ്യമപ്രവര്‍ത്തകന്റെ മൃതദേഹം ബീഹാറിലെ റോഡരികില്‍ കത്തിച്ച് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Nov 14, 02:15 am
Sunday, 14th November 2021, 7:45 am

പട്‌ന: നാല് ദിവസം മുമ്പ് കാണാതായ മാധ്യമപ്രവര്‍ത്തകനും വിവരാവകാശ പ്രവര്‍ത്തകനുമായ 22 കാരന്റെ മൃതദേഹം കത്തിച്ച് വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി.

വെള്ളിയാഴ്ച വൈകുന്നേരം ബീഹാറിലെ മധുബാനി ജില്ലയിലെ ഒരു ഗ്രാമത്തിന് സമീപം റോഡരികില്‍ നിന്നാണ് ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

അവിനാഷ് ഝാ എന്ന ബുദ്ധിനാഥ് ഝാ ഒരു പ്രാദേശിക വാര്‍ത്താ പോര്‍ട്ടലില്‍ ജോലി ചെയ്യുകയായിരുന്നു. മെഡിക്കല്‍ ക്ലിനിക്കുകള്‍ വ്യാജമാണെന്ന് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയായിരുന്നു അദ്ദേഹത്തെ കാണാതായിത്. വ്യാജ ക്ലിനിക്കുകള്‍ക്കെതിരെ അദ്ദേഹം നടത്തിയ അന്വേഷണം ചില ക്ലിനിക്കുകള്‍ അടച്ചുപൂട്ടുന്നതിലേക്കും മറ്റുള്ളവയില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കുന്നതിലേക്കും നയിച്ചിരുന്നു.

റിപ്പോര്‍ട്ടിംഗ് സമയത്ത് ബുദ്ധിനാഥിന് നിരവധി ഭീഷണികളും ലക്ഷങ്ങളുടെ കൈക്കൂലി വാഗ്ദാനങ്ങളും ലഭിച്ചിരുന്നു. എന്നാല്‍ അദ്ദേഹം തന്റെ റിപ്പോര്‍ട്ടിംഗ് തുടരുകയായിരുന്നു,

ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. ബെനിപ്പട്ടിയിലെ ലോഹ്യ ചൗക്കിന് സമീപമുള്ള അദ്ദേഹത്തിന്റെ വീടിന് സമീപം സ്ഥാപിച്ച സി.സി.ടി.വിയില്‍ അദ്ദേഹത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: Body Of Bihar Journalist, RTI Activist Found Burned, Tossed By Roadside