national news
ദല്‍ഹിയില്‍ ഒരു കുടുംബത്തിലെ പതിനൊന്ന് പേര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jul 01, 04:09 am
Sunday, 1st July 2018, 9:39 am

ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ ബുരാരിയ്ക്കടുത്ത് ഒരു വീട്ടിലെ പതിനൊന്നു പേരേ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു.

എഴ് സ്ത്രീകളും 4 പുരുഷന്‍മാരുമടങ്ങുന്നവരുടെ മൃതദേഹങ്ങളാണ് വീടിനുള്ളില്‍ നിന്നും കണ്ടെടുത്തത്. മൃതദേഹങ്ങളുടെ വായ മൂടിക്കെട്ടിയ നിലയിലാണ് കാണപ്പെട്ടത്.

മൃതദേഹങ്ങള്‍ ഗുരു ഗോബിന്ദ് സിംഗ് ഹോസ്പിറ്റലിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് അന്വേഷിച്ച് വരികയാണെന്നും തെളിവുകള്‍ ലഭിച്ചതിനു ശേഷം കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും പൊലീസ് പറഞ്ഞു.

updating……

 

ഡൂള്‍ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.