കോഴിക്കോട്: ബേപ്പൂരില്‍ നിന്ന് മത്സ്യത്തൊഴിലാളികളുമായി പോയ ബോട്ട് കാണാതായി. 15 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
മെയ് അഞ്ചിന് മത്സ്യബന്ധനത്തിനായി പുറപ്പെട്ട ബോട്ടിനെകുറിച്ച് ഇതുവരെ ഒരു വിവരവും ലഭിച്ചിട്ടില്ല. അജ്മീര്‍ എന്ന ബോട്ടാണ് കാണാതായത്.
അതേസമയം അഞ്ചാം തിയ്യതി ബേപ്പൂരില്‍ നിന്ന് പുറപ്പെട്ട മറ്റൊരു ബോട്ട് ഗോവന്‍ തീരത്ത് തകരാറിലായെന്നും ഇതിലെ 15 തൊഴിലാളികളും കുടുങ്ങിക്കിടക്കുന്നതായും സൂചനയുണ്ട്.
ഇരുബോട്ടുകളിലുമായി 30 തൊഴിലാളികളുണ്ട്. മുഴുവന്‍ തൊഴിലാളികളും തമിഴ്‌നാട് സ്വദേശികളാണ്.
ഗോവയില്‍ കുടുങ്ങിക്കിടക്കുന്ന മിലാദ് എന്ന ബോട്ടിനെക്കുറിച്ച് ഞായറാഴ്ച രാവിലെയാണ് വിവരം ലഭിച്ചത്. ബോട്ടിലുള്ളവരെ രക്ഷിക്കുന്നതിനായി കോസ്റ്റ്ഗാര്‍ഡും നാവികസേനയും ഇടപെടണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുന്നുണ്ട്.
കഴിഞ്ഞദിവസം കൊച്ചിയില്‍ നിന്ന് മത്സ്യ ബന്ധനത്തിന് തമിഴ്‌നാട്ടില്‍ നിന്ന് പോയ ബോട്ടും മുങ്ങിയതായി വിവരം ലഭിച്ചിരുന്നു. ലക്ഷദ്വീപിനടുത്ത് മുങ്ങിയ ബോട്ടില്‍ എട്ടു പേരാണ് ഉണ്ടായിരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക