ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് കമല്‍ നാനാഥിന്റെ മകന്‍ നകുല്‍ നാഥിനെ പോളിങ് ബൂത്തില്‍ തടഞ്ഞ് ബി.ജെ.പി പ്രവര്‍ത്തകര്‍. ചിന്ത്വാര ജില്ലയിലെ ബരാരിപുരയിലെ പോളിങ് ബൂത്തില്‍ നിന്നുമാണ് നകുല്‍ നാഥിനെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞത്. ബി.ജെ.പി പ്രവര്‍ത്തകര്‍ നകുല്‍നാഥിനെ തടയുന്ന വീഡിയോ പി.ടി.ഐ പുറത്ത് വിട്ടു.
അതേസമയം വോട്ടിനായി ബി.ജെ.പി പണവും മദ്യവും വിതരണം ചെയ്യുകയാണെന്ന് കമല്‍ നാഥ് ആരോപിച്ചു. ‘ബി.ജെ.പിയുടെ കയ്യില്‍ പൊലീസും പണവും ഭരണവുമുണ്ട്, ഇതൊക്കെ നഷ്ടമാവാന്‍ കുറച്ച് മണിക്കൂറുകളും കൂടിയുണ്ട്. വോട്ടര്‍മാര്‍ക്കിടയില്‍ പണവും മദ്യവും വിതരണം ചെയ്യുകയാണെന്ന് പറഞ്ഞ് ഇന്നലെ എനിക്ക് നിരവധി കോളുകളും വീഡിയോകളും വന്നിരുന്നു,’ എ.എന്‍.ഐക്ക് നല്‍കിയ പ്രതികരണത്തില്‍ കമല്‍ നാഥ് പറഞ്ഞു.
മധ്യപ്രദേശില്‍ വോട്ടെടുപ്പ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒമ്പത് മണിയോടെ 11. 95 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. മധ്യപ്രദേശിനൊപ്പം ഛത്തീസ്ഗഢില്‍ രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കുന്നുണ്ട്.
VIDEO | Nakul Nath, Congress leader and son of Madhya Pradesh Congress chief Kamal Nath, was allegedly stopped from entering polling booth in Bararipura, Chhindwara by BJP workers. #MadhyaPradeshElections2023 #AssemblyElectionsWithPTI pic.twitter.com/IcYT7oKmOo
— Press Trust of India (@PTI_News) November 17, 2023