'ബി.ജെ.പിയും ആര്‍.എസ്.എസും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെ ഇന്ത്യയെ ഭിന്നിപ്പിക്കുന്നു': ഹനുമന്ത റാവു
national news
'ബി.ജെ.പിയും ആര്‍.എസ്.എസും വോട്ട് ബാങ്ക് രാഷ്ട്രീയത്തിലൂടെ ഇന്ത്യയെ ഭിന്നിപ്പിക്കുന്നു': ഹനുമന്ത റാവു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 16th January 2020, 6:33 pm

ഹൈദരാബാദ് : ബി.ജെ.പിയും ആര്‍.എസ്.എസും വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി രാജ്യത്തെ ഭിന്നിപ്പിക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.ഹനുമന്ത റാവു

” ഇന്ത്യയില്‍ ബി.ജെ.പി.യും ആര്‍.എസ്.എസും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണ്. ഹിന്ദു വോട്ടിന് വേണ്ടി ബി.ജെ.പി ഹിന്ദുക്കളേയും മുസ്‌ലിങ്ങളേയും കര്‍ഷകരേയും ഭിന്നിപ്പിക്കുകയാണ്. അവര്‍ വോട്ടിന് വേണ്ടി രാജ്യത്തെ ഭിന്നിപ്പിക്കുന്നു”, റാവു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

സോണിയ ഗന്ധിയും രാഹുല്‍ ഗാന്ധിയും ഒന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും റാവു പറഞ്ഞു.

കേന്ദ്ര മന്ത്രി ഗിരിരാജ് സിംഗ് രാഹുല്‍ ഗാന്ധിക്കെതിരെ നടത്തിയ പരാമര്‍ശത്തിന് മറുപടിയായാണ് ഹനുമന്ത് റാവുവിന്റെ പ്രതികരണം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൗരത്വ ഭേദഗതി നിയമത്തെ രാഹുല്‍ ഗാന്ധിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും എതിര്‍ക്കുന്നതിനെതിരെ സിംഗ് രംഗത്തെത്തിയിരുന്നു.

ചാണകത്തെ കുറിച്ച് ശാസ്ത്രജ്ഞന്‍മാര്‍ കൂടുതല്‍ ഗവേഷണം നടത്തണമെന്നും പശുക്കള്‍ പാലുത്പാദനം നിര്‍ത്തിയാലും കര്‍ഷകര്‍ക്ക് ചാണകത്തിലൂടെ വരുമാനമുണ്ടാക്കാന്‍ അത് സഹായിക്കുമെന്നും ഗിരിരാജ് സിംഗ് ഇന്നലെ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ