അഴിമതിയുമായി ബന്ധപ്പെട്ട് വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി ജനാര്‍ദ്ദന്‍ മിശ്ര. അഴിമതിപ്പണം 15 ലക്ഷത്തിന് മുകളിലുള്ള സംഭവമാണെങ്കില്‍ മാത്രം തന്നെ സമീപിച്ചാല്‍ മതിയെന്നാണ് മിശ്ര പറഞ്ഞത്.
ഇന്നത്തെ കാലത്തെ വെല്ലുവിളികള്‍ നേരിടുന്നതില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തിന്മേല്‍ ഒരു സെമിനാറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മധ്യപ്രദേശിലെ റെവയില്‍ നിന്നുള്ള എം.പിയായ ജനാര്‍ദ്ദന്‍ മിശ്ര.
എം.പിയുടെ പ്രസ്താവനയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
”സര്‍പഞ്ചെസ് (ഗ്രാമത്തലവന്മാര്‍) നടത്തുന്ന അഴിമതികളില്‍ ആശങ്കയറിയിച്ച് നിരവധിയാളുകള്‍ എന്നെ സമീപിക്കാറുണ്ട്.
…When people accuse sarpanch of corruption, I jokingly tell them that if corruption is up to Rs 15 lakhs don't come to me…come only if it's (corruption) beyond Rs 15 lakhs: BJP MP Janaradan Mishra in Rewa, Madhya Pradesh (27.12) pic.twitter.com/ImobGWecBH