ഭോപ്പാല്‍: വാഹനപരിശോധനയ്ക്കിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ച് ബി.ജെ.പി നേതാവ്. ഭോപ്പാലിലെ തികാംഗറില്‍ ഇന്നലെയാണ് സംഭവം.
അമിതവേഗതയില്‍ വരികയായിരുന്ന ബി.ജെ.പി നേതാവ് മുബേന്ദ്ര സിംഗിന്റെ വാഹനം ഒരു കുട്ടിയെ ഇടിച്ചിരുന്നു. സമീപത്ത് വാഹനപരിശോധനയ്ക്കായി ഉണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ വണ്ടി മുന്നോട്ടെടുക്കുന്നതില്‍ തടസം നില്‍ക്കുകയും നേതാവിനെ പോകാന്‍ അനുവദിച്ചുമില്ല.
ALSO READ: അഭിമന്യുവിനെ കൊന്നത് സ്വയം രക്ഷയ്‌ക്കെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി
തുടര്‍ന്ന് അരിശത്തോടെ പൊലീസുകാര്‍ക്ക് നേരെ പാഞ്ഞടുത്ത ഇയാളും കൂടെയുണ്ടായിരുന്ന പങ്കജ് എന്നയാളും ചേര്‍ന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയായിരുന്നു.
ക്രൂരമായ മര്‍ദ്ദനത്തിനുശേഷം ഇയാള്‍ പൊലീസുകാരിയുടെ യൂണിഫോം വലിച്ചുകീറുകയും ചെയ്തു. തുടര്‍ന്ന് ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
ALSO READ: മഞ്ജുവാര്യര്‍ ഡബ്ല്യു.സി.സിയില്‍ നിന്നും രാജിവെച്ചെന്ന് റിപ്പോര്‍ട്ട്
സംഭവത്തിനുശേഷം ഇവര്‍ ഒളിവിലായിരുന്നു.
അതേസമയം ഇരുവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അഡീഷണല്‍ ജില്ലാ പൊലീസ് സൂപ്രണ്ട് സുരേന്ദ്ര ജെയിന്‍ പറഞ്ഞു.
WATCH THIS VIDEO: