ടിപ്പു സുല്‍ത്താന്‍ ഈ മണ്ണിന്റെ മകന്‍; ടിപ്പുവിനെ പറ്റി കുട്ടികള്‍ പഠിക്കുന്നത് അഭിമാന ബോധം നല്‍കുമെന്ന് ബി.ജെ.പി നേതാവ്
national news
ടിപ്പു സുല്‍ത്താന്‍ ഈ മണ്ണിന്റെ മകന്‍; ടിപ്പുവിനെ പറ്റി കുട്ടികള്‍ പഠിക്കുന്നത് അഭിമാന ബോധം നല്‍കുമെന്ന് ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 27th August 2020, 1:48 pm

കര്‍ണാടക: ടിപ്പു സുല്‍ത്താനെ പുകഴ്ത്തി കര്‍ണാടകയിലെ ബി.ജെപി നേതാവ്. കര്‍ണാടക നിയമ നിര്‍മാണ കൗണ്‍സില്‍ അംഗം എ.എച്ച് വിശ്വനാഥാണ് ടിപ്പു ഈ മണ്ണിന്റെ മകനാണെന്ന് പറഞ്ഞത്.

‘ ടിപ്പു സുല്‍ത്താന്‍ ഒരു പാര്‍ട്ടിയിലോ, ജാതിയിലോ മതത്തിലോ ഉള്‍പ്പെടുന്നില്ല. ടിപ്പു ഈ മണ്ണിന്റെ മകനാണ്. നമ്മള്‍ അദ്ദേഹത്തെ ഏതെങ്കിലും ഒരു ജാതിയിലേക്കോ മതത്തിലേക്കോ ആയി കുറയ്ക്കരുത്,’ വിശ്വനാഥ് പറഞ്ഞു.

ടിപ്പുവിനെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ കുട്ടികള്‍ക്ക് പഠിക്കണമോ എന്ന വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

‘കുട്ടികള്‍ ടിപ്പു സുല്‍ത്താനെയും മഹാത്മാ ഗാന്ധിയെയും പോലെയുള്ളവരെ പറ്റി പഠിക്കണം. ഇത് രാജ്യത്തിന് ഒരു അഭിമാന ബോധം നല്‍കും,’ വിശ്വനാഥ് പറഞ്ഞു.

ബി.ജെ.പിയില്‍ ചേരുന്നതിനു മുമ്പ് ഇദ്ദേഹം കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിലായിരുന്നു. കോണ്‍ഗ്രസ് ജെ.ഡി.എസ് സര്‍ക്കാരില്‍ നിന്നും ബി.ജെ.പിയിലേക്ക് ചേക്കേറിയ 17 വിമത എം.എല്‍.എമാരില്‍ ഉള്‍പ്പെട്ട ആളാണ് വിശ്വനാഥ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ