കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ശിവരാജ് സിംഗ് ചൗഹാന്റെ റോഡ് ഷോയില്‍ പങ്കെടുത്ത ബി.ജെ.പി നേതാവിനെതിരെ കേസ്
national news
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചില്ല; ശിവരാജ് സിംഗ് ചൗഹാന്റെ റോഡ് ഷോയില്‍ പങ്കെടുത്ത ബി.ജെ.പി നേതാവിനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 20th October 2020, 9:04 am

ഇന്‍ഡോര്‍: രാജ്യത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ബി.ജെ.പി നേതാവിനെതിരെ കേസ്. മധ്യപ്രദേശിലെ ബി.ജെ.പി നേതാവായ ദിനേഷ് ഭാവ്‌സറിനെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തിരിക്കുന്നത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ കഴിഞ്ഞ ദിവസം സാന്‍വര്‍ തെഹ്‌സിലില്‍ വെച്ച് നടന്ന പരിപാടിയില്‍ ഇദ്ദേഹം പങ്കെടുത്തുവെന്നാണ് കേസ്.

മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ റോഡ് ഷോയ്ക്കിടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം സാന്‍വര്‍ തെഹ്‌സിലില്‍ വെച്ച് നടന്ന റോഡ് ഷോയിലാണ് കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാതെ ഇദ്ദേഹം പ്രത്യക്ഷപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.

റോഡ് ഷോയില്‍ അഞ്ച് വാഹനങ്ങള്‍ക്ക് മാത്രമാണ് പൊലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഇത് ലംഘിച്ച് 20-25 വാഹനങ്ങളുമായി റോഡിലിറങ്ങിയെന്നാണ് കേസ്.

അണികള്‍ തമ്മില്‍ സാമൂഹിക അകലം പാലിച്ചിരുന്നില്ലെന്നും ഭൂരിഭാഗം പേരും മാസ്‌കുകള്‍ ധരിക്കാതെയാണ് റാലിയില്‍ പങ്കെടുത്തതെന്നും പൊലീസ് പറഞ്ഞു.

ഇദ്ദേഹത്തിനെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ മാധ്യമങ്ങളെ അറിയിക്കുമെന്ന് ഉന്നത വൃത്തങ്ങള്‍ പറഞ്ഞു. എ.എന്‍.ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: BJP Leader Violates Covid Norms