പാര്‍ട്ടിക്കുള്ളില്‍ ഭിന്നത; ബി.ജെ.പി മുന്‍ മീഡിയ കണ്‍വീനര്‍ പാര്‍ട്ടി വിട്ടു; സി.പി.ഐ.എമ്മില്‍ ചേരുമെന്ന് പ്രഖ്യാപനം
keralanews
പാര്‍ട്ടിക്കുള്ളില്‍ ഭിന്നത; ബി.ജെ.പി മുന്‍ മീഡിയ കണ്‍വീനര്‍ പാര്‍ട്ടി വിട്ടു; സി.പി.ഐ.എമ്മില്‍ ചേരുമെന്ന് പ്രഖ്യാപനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 25th October 2020, 12:17 pm

തിരുവനന്തപുരം: ബി.ജെ.പി തിരുവനന്തപുരം മുന്‍ മീഡിയ കണ്‍വീനര്‍ വലിയശാലയില്‍ പ്രവീണ്‍ ബി.ജെ.പി വിട്ടു. ബി.ജെ.പി നേതൃത്വം ചുമതല നല്‍കാതെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചിരിക്കുന്നതെന്നും പ്രവീണ്‍ അറിയിച്ചു.

രാജി വെച്ച ശേഷം സി.പി.ഐ.എമ്മില്‍ ചേരുമെന്നും പാര്‍ട്ടി ജില്ലാ നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്നും പ്രവീണ്‍ പറഞ്ഞു.

ബി.ജെ.പി വിടുന്നതില്‍ ദേശീയാധ്യക്ഷന്‍ ജെ. പി നദ്ദയ്ക്ക് രാജിക്കത്ത് നല്‍കി. കൃഷ്ണദാസ് പക്ഷക്കാരനാണ് ബി.ജെ.പി വിടുകയാണെന്നറിയിച്ച പ്രവീണ്‍.

പാര്‍ട്ടി പുനസംഘടനയിലെ അതൃപ്തിയെ തുടര്‍ന്നാണ് ബി.ജെ.പി വിടുന്നതെന്നാണ് പ്രവീണ്‍ വ്യക്തമാക്കിയത്. ബി.ജെ.പി തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് കൂടുതല്‍ വോട്ട് നേടിയിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ ഭിന്നത കാരണം പ്രവീണിനെ ഒഴിവാക്കുകയായിരുന്നു.

അതേസമയം പ്രവീണ്‍ പാര്‍ട്ടി വിടുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതൃത്വം ഒന്നും പ്രതികരിച്ചിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: BJP former media convenor resigned from party; says will join CPIM