Kerala Election 2021
കെ.മുരളീധരന്റെ വാഹനം ബി.ജെ.പിക്കാര്‍ തടഞ്ഞു; നേമത്ത് ബി.ജെ.പി - കോണ്‍ഗ്രസ് സംഘര്‍ഷം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Apr 05, 05:41 pm
Monday, 5th April 2021, 11:11 pm

തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തില്‍ കോണ്‍ഗ്രസ് – ബി.ജെ.പി സംഘര്‍ഷം. മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ.മുരളീധരന്റെ വാഹനം ബി.ജെ.പി പ്രവര്‍ത്തകര്‍ തടഞ്ഞു നിര്‍ത്തിയതായാണ് പരാതി.

ഇതിനെ തുടര്‍ന്നാണ് പ്രദേശത്ത് കോണ്‍ഗ്രസ് – ബി.ജെ.പി സംഘര്‍ഷം ആരംഭിച്ചത്. മുരളീധരന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

നേമം സ്റ്റുഡിയോ റോഡില്‍ വെച്ചായിരുന്നു സംഭവം. വാഹനത്തില്‍ പോകുകയായിരുന്ന മുരളീധരനെ ബി.ജെ.പി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. തെരഞ്ഞെടുപ്പിന് മുമ്പായി വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യാനായി മുരളീധരന്‍ പോകുന്നെന്നായിരുന്നു ബി.ജെ.പി പ്രവര്‍ത്തകരുടെ ആരോപണം.

എന്നാല്‍ ആരോപണം കോണ്‍ഗ്രസ് തള്ളി. പ്രദേശത്ത് പൊലീസ് എത്തി സ്ഥിതി നേരയാക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: BJP blocks K Muraleedharan’s vehicle BJP-Congress clash in TVM Nemom