കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തില്‍ നിന്നും ബിഷപ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയ സെഷന്‍സ് കോടതി വിധി മുഴുവന്‍ വായിച്ചാല്‍, കന്യാസ്ത്രീകള്‍ ഫ്രാങ്കോക്കെതിരെ ആണോ, അതോ ഫ്രാങ്കോ കന്യാസ്ത്രീക്കെതിരെ കൊടുത്ത കേസാണോ ഇത് എന്ന് സംശയം തോന്നിപ്പോകും.
റേപ്പിനെ അതിജീവിച്ചവര്‍ക്ക് അവരുടെ പരാതി കോടതിയെയോ പൊലീസിനേയോ ബോധിപ്പിക്കാന്‍ ഒരു സാക്ഷി കൂടിയേ തീരു എന്ന് നിര്‍ബന്ധം പറയുന്ന പോലെയാണ് വിധി പകര്‍പ്പ് വായിക്കുമ്പോള്‍ മനസ്സിലാകുന്നത്. റേപ്പ് ചെയ്യപ്പെട്ട സ്ത്രീയോട് എന്തുകൊണ്ട് നിങ്ങള് മുന്നേ പരാതിപ്പെട്ടില്ല എന്ന് ചോദിക്കുന്നത്. പോലെയുള്ള ക്രൂരവും അസംബന്ധവുമായ ചോദ്യങ്ങള്‍ ഇന്നും നമ്മുടെ നാട്ടിലെ നീതിന്യായ വ്യവസ്ഥ ചോദിക്കുന്നു എന്നത് കഷ്ടമാണ്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Criticism against court for acquitting Bishop Franco Mulakkal in nun abuse case