ഐ.പി.എല്ലില്‍ ഇന്നലെ ചെപ്പോക്കില്‍ നടന്ന മത്സലരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പഞ്ചാബ് കിങ്‌സിനെതിരെ ഏഴ് വിക്കറ്റിന്റെ പരാജയമാണ് ഏറ്റുവാങ്ങിയത്.
ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ സാം കറന്‍ എതിരാളികളെ ആദ്യം ബാറ്റ് ചെയ്യാന്‍ അയക്കുകയായിരുന്നു. ശേഷം നിലവിലെ ചാമ്പ്യന്മാര്‍ക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടാനാണ് സാധിച്ചത്. മറുപടിക്ക് ഇറങ്ങിയ പഞ്ചാബ് 16.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 163 നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
ചെന്നൈയുടെ ബാറ്റിങ് നിരക്കും ബൗളിങ് നിരക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ലായിരുന്നു. ബൗളിങ് നിരയില്‍ ശര്‍ദുല്‍ താക്കൂര്‍ 3.4 ഓവറില്‍ 48 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയപ്പോള്‍ റിച്ചാര്‍ഡ് ഗ്ലീസണ്‍ 30 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടി. ശിവം ദുബെ ഒരു ഓവര്‍ എറിഞ്ഞ് 14 റണ്‍സ് വിട്ടുകൊടുത്താണ് ഒരു വിക്കറ്റ് നേടിയത്.
ശക്തമായ ബൗളിങ് നിരയുടെ അഭാവമാണ് ടീമിനെ തോല്‍വിയിലേക്ക് നയിച്ചത്. എന്നാല്‍ ഇതിന് പുറമെ വപ്രമന്‍ തിരിച്ചടിയാണ് ചെന്നൈക്ക് നേരിടേണ്ടി വന്നത്. ചെന്നൈയുടെ പ്രധാനമായ നാല് ബൗളര്‍മാരെയാണ് ടീമിന് നഷ്ടപ്പെട്ടത്.
Updates about the CSK bowling unit.
– Mustafizur has left for International duties.
– Deepak Chahar is not looking good with injury.
– Tushar Deshpande has Flue.
– Pathirana & Theekshana going back for Visa process but hoping they return for the next game. pic.twitter.com/3JVE3HxbBn
ബൗളിങ് യൂണിറ്റിലെ കുറിച്ചുള്ള മുസ്തഫിസുര്‍ റഹ്‌മാന്‍ അന്താരാഷ്ട്ര ഡ്യൂട്ടിക്കായി നാട്ടിലേക്ക് മടങ്ങി. – ദീപക് ചാഹറിന് പരിക്കില്‍ നിന്നും കരകയറാന്‍ കഴിഞ്ഞില്ല. തുഷാര്‍ ദേശ്പാണ്ഡെക്ക് പനി ബാധിച്ചിരിക്കുകയാണ്. ചെന്നൈയുടെ പ്രധാന ബൗളര്‍ മതീഷ പതിരാനയും തീക്ഷണയും വിസ പ്രക്രിയയ്ക്കായി തിരികെ പോകുന്നു നാട്ടില്‍ പോവുകയും ചെയ്യും. എന്നാല്‍ ഇരുവരുടേയും മടങ്ങിവരവ് വ്യക്തമല്ല.
Content Highlight: Big Setback For Chennai Super Kings