Obituary
പൃഥ്വിരാജ് സിനിമയുടെ സഹസംവിധായകന്‍ തൂങ്ങി മരിച്ച നിലയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Feb 08, 06:35 am
Monday, 8th February 2021, 12:05 pm

കൊച്ചി: പൃഥ്വിരാജ് നായകനായി ഒരുങ്ങുന്ന ഭ്രമം എന്ന സിനിമയുടെ സഹസംവിധായകനെ മരിച്ച നിലയില്‍ കണ്ടെത്തി. സഹസംവിധായകനായ ആര്‍. രാഹുലിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കൊച്ചി മരടിലെ ഹോട്ടല്‍ മുറിയില്‍ കണ്ടെത്തിയത്.

33 വയസായിരുന്നു. ആലപ്പുഴയിലെ തുമ്പോളി സ്വദേശിയാണ്. ഹോട്ടല്‍ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മരട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റി.

രാഹുലിന് പൃഥ്വിരാജ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നതായും അനുശോചനം അറിയിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു.

രവി കെ ചന്ദ്രന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: