മദ്യപിച്ച് കടയുടമയെ മര്‍ദ്ദിച്ചെന്ന വാര്‍ത്ത ചെറിയ സംഭവമാണെന്ന് നടന്‍ ഭീമന്‍ രഘു.
താനൊരു നടനായതുകൊണ്ടാണ് ഇത്രയും വലിയ വാര്‍ത്തയായതെന്നും മാധ്യമങ്ങളില്‍ വന്നതുപോലെ താന്‍ മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതല്ലെന്നും ഭീമന്‍ രഘു പറയുന്നു.
മുന്‍വൈരാഗ്യമോ മറ്റു പ്രശ്‌നങ്ങളോ ഒന്നും ഈ വിഷയത്തിലില്ല. അങ്ങനെ സംഭവിച്ചുപോയതാണ്. അത് ഇത്രയും വലിയ വാര്‍ത്തയാകുമെന്നൊന്നും താന്‍ കരുതിയില്ലെന്നും താരം പറയുന്നു
ആദ്യം പ്രശ്‌നം തുടങ്ങിയതും ഞങ്ങളല്ല. എന്റെ സുഹൃത്തും കടയുടമയും തമ്മില്‍ തുടങ്ങിയ തര്‍ക്കമാണ്. പിന്നെ എനിക്കും അതിന്റെ ഭാഗമാകേണ്ടി വന്നു.
അസഭ്യം പറഞ്ഞ് തല്ലിയപ്പോള്‍ നമ്മളും തിരിച്ചതുപോലെ പ്രതികരിച്ചു. അവരും ഒട്ടും മോശക്കാരായിരുന്നില്ല. കടയുടമയ്‌ക്കൊപ്പം രണ്ട് മൂന്ന് പേര്‍ കൂടി ഉണ്ടായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ ഇല്ലയോ എന്ന് അറിയില്ലെന്നും ഭീമന്‍ രഘു പറയുന്നു.
അടി നന്നായി കിട്ടി. ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ട്. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെ ഒരു അനുഭവം. ചെറിയ ഒരു കാര്യമാണ് ഇത്രയും വലിയ വിഷയമായതെന്നും ഭീമന്‍ രഘു പറയുന്നു.