Kerala News
ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളം കുത്തനെ കൂട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 20, 06:02 am
Thursday, 20th February 2025, 11:32 am

കൊച്ചി: ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ ശമ്പളം വര്‍ധിപ്പിച്ചു. സ്‌പെഷ്യല്‍ ഗവ.പ്ലീഡറുടെയും സീനിയര്‍ പ്ലീഡറുടെയും ശമ്പളം കൂട്ടി.

മൂന്ന് വര്‍ഷത്തെ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പളം വര്‍ധിപ്പിച്ചത്. 30000ത്തോളമാണ് സ്‌പെഷ്യല്‍ ഗവ.പ്ലീഡറുടെ ശമ്പളം വര്‍ധിപ്പിച്ചത്.

നിലവില്‍ ഗവണ്‍മെന്റ് പ്ലീഡര്‍ക്ക് ലഭിക്കുന്നത് 1,25000 രൂപയില്‍ നിന്നും 1.50000 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്.

Content Highlight: The government has hiked the salaries of lawyers in the High Court