Daily News
താങ്ക് യു സി.എം താങ്ക് യു വെരിമച്ച്: പിണറായിക്ക് നന്ദി പറഞ്ഞ് ഭാഗ്യലക്ഷ്മി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Nov 08, 08:53 am
Tuesday, 8th November 2016, 2:23 pm

മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും അങ്ങേയറ്റം ഞാന്‍ വിശ്വസിച്ചതും അത്‌കൊണ്ട് തന്നെയാണ്.  കേരളത്തിലെ അമ്മമാരുടെ സ്‌നേഹവും പിന്തുണയും അങ്ങേക്ക് എന്നുമുണ്ടാവും.”-ഭാഗ്യലക്ഷ്മി പറഞ്ഞു.


തിരുവനന്തപുരം: വടക്കാഞ്ചേരി കൂട്ടബലാത്സംഗത്തിനിരയായ യുവതിയോട് മോശമായി സംസാരിച്ച പേരാമംഗലം സി.ഐയെ സസ്‌പെന്‍ഡ് ചെയ്ത സര്‍ക്കാര്‍ നടപടിയില്‍ നന്ദി അറിയിച്ച് ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി.

സിഐ  മണികണ്ഠന് സസ്‌പെന്‍ഷന്‍…താങ്ക് യ്യൂ സി.എം, താങ്ക്‌യൂ വെരി മച്ച്. സ്ത്രീ സുരക്ഷ ഉറപ്പാക്കുമെന്ന വാക്ക് പാലിച്ചു.

അങ്ങയുടെ നിശബ്ദതക്ക് ഒരു കാരണമുണ്ടെന്നും. ഉചിതമായ തീരുമാനമെടുക്കുമെന്നും കേരള ജനതക്ക് വിശ്വാസമുണ്ടായിരുന്നു…


Related: വടക്കാഞ്ചേരി പീഡനം: മരുമകള്‍ തട്ടിപ്പുകാരി, പണം തട്ടാന്‍ കേസുകൊടുക്കുന്നത് സ്ഥിരം പരിപാടിയെന്ന് മാതാപിതാക്കള്‍


മുഖ്യമന്ത്രിയെയും പാര്‍ട്ടിയെയും അങ്ങേയറ്റം ഞാന്‍ വിശ്വസിച്ചതും അത്‌കൊണ്ട് തന്നെയാണ്.  കേരളത്തിലെ അമ്മമാരുടെ സ്‌നേഹവും പിന്തുണയും അങ്ങേക്ക് എന്നുമുണ്ടാവും.”-ഭാഗ്യലക്ഷ്മി പറഞ്ഞു.

തൃശൂര്‍ സ്വദേശിയായ വീട്ടമ്മയെ വടക്കാഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ ഉള്‍പ്പെടെ നാലുപേര്‍ ചേര്‍ന്ന്  രണ്ടുവര്‍ഷം മുമ്പ് പീഡനത്തിനിരയാക്കിയെന്നായിരുന്നു പരാതി.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ കേസില്‍ നീതിലഭിക്കാത്തതിനെ തുടര്‍ന്ന് ഭാഗ്യലക്ഷ്മിയും കൂട്ടരും ഇടപെട്ടാണ് സംഭവം മാധ്യമശ്രദ്ധയില്‍ കൊണ്ടുവരുന്നത്.


തുടര്‍ന്ന് ഭാഗ്യലക്ഷ്മിക്കൊപ്പം പെണ്‍കുട്ടിയും ഭര്‍ത്താവും തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്തിയാണ് പ്രതികളുടെ പേര് ഉള്‍പ്പെടെ തുറന്ന് പറഞ്ഞത്.

സംഭവം നടന്ന സമയത്ത് പരാതിപ്പെടാനായി പേരാമംഗലം പോലീസ് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ വളരെ മോശമായ രീതിയിലാണ് സി.ഐ മണികണ്ഠന്‍ തന്നോട് പെരുമാറിയതെന്ന് യുവതി പറഞ്ഞിരുന്നു.

നാല് പേര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന് പറഞ്ഞപ്പോള്‍ അതില്‍ ആര് ചെയ്തപ്പോഴാണ് നിനക്ക് ഏറ്റവും സുഖം തോന്നിയത് എന്നായിരുന്നു സി.ഐ മണികണ്ഠന്‍ ചോദിച്ചിരുന്നത്. താന്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടതിനേക്കാള്‍ വേദനയാണ് അപ്പോള്‍ തോന്നിയതെന്നും യുവതി പറഞ്ഞിരുന്നു.