Entertainment
ഭഗവാൻ ദാസന്റെ രാമരാജ്യം" ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി.
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Jul 08, 03:30 pm
Saturday, 8th July 2023, 9:00 pm

അക്ഷയ് രാധാകൃഷ്ണൻ പ്രധാന വേഷത്തിലെത്തുന്ന ഭഗവാൻ ദാസന്റെ രാമരാജ്യം എന്ന സിനിമയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി.

റോബിൻ റീൽസ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ റെയ്സൺ കല്ലടയിൽ നിർമിക്കുന്ന സിനിമയുടെ സംവിധാനം നിർവഹിക്കുന്നത് ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റഷീദ് പറമ്പിൽ ആണ്.

ഫെബിൻ സിദ്ധാർഥ് കഥയും തിരക്കഥയും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ ശിഹാബ് ഓങ്ങല്ലൂർ ആണ് നിർവഹിക്കുന്നത്. ടി.ജി. രവി, അക്ഷയ് രാധാകൃഷ്ണൻ,നന്ദന രാജൻ, ഇർഷാദ് അലിഎന്നിവർക്ക് ഒപ്പം പ്രശാന്ത് മുരളി, മണികണ്ഠൻ പട്ടാമ്പി എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒരു ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് നടക്കുന്ന ബാലെയും, അതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ചില പ്രശ്നങ്ങളുമാണ് കഥയുടെ ഇതിവൃത്തം. ചിത്രം ജൂലൈ 21 ന് തിയേറ്ററുകളിൽ എത്തും.

ഭഗവാൻ ദാസന്റെ രാമരാജ്യം സിനിമയുടെ സംഗീതം നിർവഹിക്കുന്നത് വിഷ്ണു ശിവശങ്കർ ആണ്, എഡിറ്റിങ്-കെ.ആർ. മിഥുൻ, ലിരിക്‌സ്-ജിജോയ്‌ ജോർജ്ജ്, ഗണേഷ് മലയത്, എസ്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ-രാജീവ് പിള്ള, പ്രൊഡക്ഷൻ കാൻട്രോളർ-രജീഷ് പത്താംകുളം, ആർട്ട് ഡയക്ടർ-സജി കോടനാട്, കൊസ്റ്റും-ഫെബിന ജബ്ബാർ, മേക്കപ്പ്-നരസിംഹ സ്വാമി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ധിനിൽ ബാബു, അസോസിയേറ്റ് ഡയറക്ടർ-വിശാൽ വിശ്വനാഥ്, സൗണ്ട് ഡിസൈൻ-ധനുഷ് നായനാർ, ഫൈനൽ മിക്സ്-ആശിഷ് ഇല്ലിക്കൽ, മ്യൂസിക് മിക്സ്-കിഷൻ ശ്രീബാല, കളറിസ്റ്റ്-ലിജു പ്രഭാകർ, വി.എഫ്.എക്സ്-ഫ്രെയിം ഫാക്ടറി, മാർക്കറ്റിങ്-ബിനു ബ്രിങ്ഫോർത്ത്, ഡിജിറ്റൽ മാർക്കറ്റിങ്-ഒബ്‌സ്ക്യുറ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Content Highlights: Bhagavan Dasante Ramarajyam movie trailer release