ബംഗാളില്‍ ഏഴാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 34 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്
national news
ബംഗാളില്‍ ഏഴാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; 34 മണ്ഡലങ്ങള്‍ ബൂത്തിലേക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 26th April 2021, 9:00 am

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം ഇന്ന് രാവിലെ ആരംഭിച്ചു. ദക്ഷിണ്‍ ദിനാജ്പൂര്‍, മുര്‍ഷിദാബാദ്, മാല്‍ദ, പശ്ചിം ബര്‍ധമാന്‍, കൊല്‍ക്കത്ത എന്നീ ജില്ലകളിലായി 34 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

81.88 ലക്ഷം വോട്ടര്‍മാര്‍ 268 സ്ഥാനാര്‍ത്ഥികളുടെ വിധി തീരുമാനിക്കും. മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ മുന്‍ മണ്ഡലമായ ഭബാനിപൂര്‍ ഉള്‍പ്പടെയുള്ള മണ്ഡലങ്ങളിലേക്കാണ് ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

മത്സരരംഗത്ത് അര നൂറ്റാണ്ട് തികയ്ക്കുന്ന മന്ത്രിയും മുന്‍ കൊല്‍ക്കത്ത മേയറുമായ സുബ്രതാ മുഖര്‍ജി ബാലിഗഞ്ച് മണ്ഡലത്തില്‍ ഇന്ന് ജനവിധി തേടും. മന്ത്രി ഫിര്‍ഹാദ് ഹക്കീം കൊല്‍ക്കത്ത ബന്ദര്‍ മണ്ഡലത്തിലും മന്ത്രി ശോഭന്‍ദേബ് ചതോപാധ്യായ ഭവാനിപുരിലും മന്ത്രി മാളോയ് ഘട്ടക് അസന്‍സോള്‍ ഉത്തറിലും മത്സരിക്കും. നടി സായോനി ഘോഷും ഏഴാം ഘട്ടത്തില്‍ മത്സരിക്കുന്നുണ്ട്.

ബി.ജെ.പിക്കായി സാമ്പത്തിക വിദഗ്ധനായ അശോക് ലാഹിരി ബാലൂര്‍ഘട്ടിലും നടന്‍ രുദ്ര നീല്‍ ഘോഷ് ഭബാനിപ്പൂരിലും മത്സരിക്കുന്നു. മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ അഗ്‌നിമിത്ര പാല്‍, തൃണമൂലില്‍നിന്ന് കൂറുമാറിയ മുന്‍ അസന്‍സോള്‍ മേയര്‍ ജിതേന്ദ്ര തിവാരി എന്നിവരും മത്സരരംഗത്തുണ്ട്. എട്ട് ഘട്ടങ്ങളിലായി നടക്കുന്ന ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഏപ്രില്‍ 29നാണ് അവസാന ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Bengal election 2021; 7 phase of voting has begin