'ബി.ജെ.പി ലൈറ്റ്' ആകുന്നത് കോണ്‍ഗ്രസിനെ വട്ടപ്പൂജ്യമാക്കുമെന്ന് ശശി തരൂര്‍
national news
'ബി.ജെ.പി ലൈറ്റ്' ആകുന്നത് കോണ്‍ഗ്രസിനെ വട്ടപ്പൂജ്യമാക്കുമെന്ന് ശശി തരൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 1st November 2020, 5:51 pm

ന്യൂദല്‍ഹി: ബി.ജെ.പി ലൈറ്റ് ആകാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരിക്കലും കഴിയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

അത്തരത്തിലൊരു ശ്രമം കോണ്‍ഗ്രസിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതില്‍ മാത്രമേ എത്തിക്കുവെന്നും അദ്ദേഹം പറഞ്ഞു.

ഒരുതരത്തിലും ബി.ജെ.പിയെ പോലെയല്ല കോണ്‍ഗ്രസെന്നും തങ്ങള്‍ അല്ലാത്ത ഒന്നിന്റെ ലെറ്റ് വേര്‍ഷന്‍ ആകാന്‍ കോണ്‍ഗ്രസ് ശ്രമിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു തരൂരിന്റെ പരാമര്‍ശം.

ഇന്ത്യ സഹിഷ്ണുതയും ബഹുസ്വരതയും ഉള്‍ക്കൊള്ളുന്ന രാജ്യമാണെന്നും മതേതരത്വത്തെ എന്നെന്നേക്കുമായി മറികടക്കാന്‍ വിദ്വേഷ ശക്തികള്‍ക്ക് കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും തരൂര്‍ പറഞ്ഞു.

തങ്ങളോട് വിയോജിക്കുന്നവരെ അടിച്ചമര്‍ത്താന്‍ ബി.ജെ.പി നിരന്തരം ശ്രമിക്കുകയാണെന്നും തരൂര്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Being “BJP Lite” Will End Up Making “Congress Zero”: Shashi Tharoor