മുസ്‌ലിമായത് കൊണ്ട് വര്‍ഗീയമായ നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വന്നു ; മതത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോള്‍ വ്യക്തിത്വം നിശ്ചയിക്കുന്നതെന്നും സംവിധായകന്‍ കമല്‍
മൂവാറ്റുപുഴ:മുസ്ലിമായതുകൊണ്ടും തന്റെ മുസ്ലിം പേര് കൊണ്ടും വര്‍ഗീയമായ നിരവധി പ്രശ്നങ്ങള്‍ തനിക്ക് നേരിടേണ്ടി വന്നിരുന്നുവെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍.
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി മൂവാറ്റുപുഴ ഫിലിം സൊസൈറ്റിയുടെ സഹകരണത്തോടെ ഇവിഎം ലതാ തിയേറ്ററില്‍ സംഘടിപ്പിക്കുന്ന 11-ാമത് ദേശീയ ചലച്ചിത്രമേളയുടെ ഭാഗമായി ‘അതിര്‍ത്തികള്‍ പൗരത്വം സിനിമ’ എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തിലുള്ള വിഷയങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് ദേശീയ ചലച്ചിത്രമേളയില്‍ പ്രത്യേക കശ്മീരി പാക്കേജ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും ഇന്ത്യന്‍ എന്നതിലുപരി മതത്തെ അടിസ്ഥാനപ്പെടുത്തിയാണ് ഇപ്പോള്‍ ഒരുവന്റെ വ്യക്തിത്വം നിശ്ചയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ എഴുത്തുകാരനും ഫിലിം സൊസൈറ്റി പ്രവര്‍ത്തകനുമായ ജിതിന്‍ കെ സി, സംവിധായകന്‍ അരുണ്‍ ബോസ് സംവിധായകന്‍ സിബി മലയില്‍ ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം മധു ജനാര്‍ദനന്‍ തുടങ്ങിയവരും പങ്കെടുത്തു.
DoolNews Video
Being a Muslim has faced many communal issues; Director Kamal