Film News
മഹാസൗന്ദര്യത്തിന്റെ ദിനങ്ങള്‍ വീണ്ടുമെത്തുന്നു; 'ബ്യൂട്ടിഫുള്‍ 2' പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 27, 05:34 am
Sunday, 27th August 2023, 11:04 am

മലയാള സിനിമയില്‍ വേറിട്ട പ്രമേയവും അവതരണശൈലിയും സൂപ്പര്‍ ഹിറ്റ് ഗാനങ്ങളും മികച്ച സാങ്കേതിക വിദഗ്ധരും ഒപ്പം അഭിനേതാക്കളുടെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന വി. കെ. പ്രകാശ് ചിത്രം ബ്യൂട്ടിഫുള്‍ ടീം വീണ്ടുമൊന്നിക്കുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ‘ബ്യൂട്ടിഫുള്‍ 2’ എന്നാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം സൗന്ദര്യത്തിന്റെ ദിനങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച അണിയറപ്രവര്‍ത്തകര്‍ വീണ്ടും ബ്യൂട്ടിഫുള്‍ 2 വിനായി ഒത്തുചേരുന്നു. വി.കെ.പി – അനൂപ് മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് ബാദുഷ പ്രൊഡക്ഷന്‍സും എസ്. സിനിമാസ് കമ്പനിയുമാണ്.

എന്‍. എം. ബാദുഷ, ആനന്ദ് കുമാര്‍, റിജു രാജന്‍ എന്നിവര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ബ്യൂട്ടിഫുള്‍ സിനിമയിലെ അതെ അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ്. ഛായാഗ്രാഹകന്‍ ജോമോന്‍ ടി. ജോണ്‍. മഹേഷ് നാരായണന്‍ ചിത്ര സംയോജനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം രതീഷ് വേഗയാണ്.

ഉണ്ണി മേനോന്‍, സജി മോന്‍, മൃദുല്‍ നായര്‍, വിനയ് ഗോവിന്ദ്, അജയ് മങ്ങാട്, ഹസ്സന്‍ വണ്ടൂര്‍, അജിത് വി. ശങ്കര്‍, ജിസ്സന്‍ പോള്‍ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ ഷൂട്ടിങ് വിദേശ രാജ്യങ്ങളില്‍ ആയിരിക്കുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ താരങ്ങളെക്കുറിച്ചു വരും ദിവസങ്ങളില്‍ ഒഫിഷ്യല്‍ അപ്‌ഡേറ്റ് പങ്കു വയ്ക്കാമെന്നു അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. പി.ആര്‍.ഒ. പ്രതീഷ് ശേഖര്‍.

Content Highlight: ‘Beautiful 2’ announced