ന്യൂദല്‍ഹി: രാജ്യം രൂക്ഷമായ വാക്‌സിന്‍ ക്ഷാമം നേരിടുമ്പോഴും ട്വിറ്ററിലെ ബ്ലൂ മാര്‍ക്കിന് വേണ്ടിയാണ് കേന്ദ്രത്തിന്റെ പോരാട്ടമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഒരാള്‍ക്ക് കൊവിഡ് വാക്‌സിന്‍ കിട്ടണമെങ്കില്‍ അയാള്‍ ‘ആത്മനിര്‍ഭര്‍’ ആയിരിക്കേണ്ട അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
‘മോദി സര്‍ക്കാര്‍ ബ്ലൂ ടിക്കിനായി പോരാടുകയാണ്. നിങ്ങള്‍ക്ക് കൊവിഡ് -19 വാക്‌സിന്‍ വേണമെങ്കില്‍, സ്വയം ആശ്രയിക്കേണ്ടി വരും!’ രാഹുല്‍ പറഞ്ഞു.
കഴിഞ്ഞദിവസം, ഉപരാഷ്ട്രപതി വെങ്കയ്യ നായ്ഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്നും ട്വിറ്റര്‍ ബ്ലൂ ടിക്ക് ഒഴിവാക്കിയിരുന്നു. പിന്നാലെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന്റെയും ആര്‍.എസ്.എസ് നേതാക്കളായ സുരേഷ് ജോഷി, അരുണ്‍ കുമാര്‍, സുരേഷ് സോണി എന്നിവരുടെയും ബ്ലൂ ടിക്ക് ബാഡ്ജുകള്‍ ട്വിറ്റര്‍ നീക്കം ചെയ്തിരുന്നത്.
പിന്നീട് ബ്ലൂ ടിക്കറ്റ് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു.