സഹ ഉടമയ്ക്ക് രണ്ട് വര്‍ഷം തടവ്; കിംഗ്‌സ് ഇലവന്‍ പഞ്ചാബിനോട് വിശദീകരണം ആവശ്യപ്പെട്ട് ബി.സി.സി.ഐയുടെ നോട്ടീസ്
Cricket
സഹ ഉടമയ്ക്ക് രണ്ട് വര്‍ഷം തടവ്; കിംഗ്‌സ് ഇലവന്‍ പഞ്ചാബിനോട് വിശദീകരണം ആവശ്യപ്പെട്ട് ബി.സി.സി.ഐയുടെ നോട്ടീസ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd May 2019, 1:07 pm

ന്യൂദല്‍ഹി: കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ സഹ ഉടമയായ നെസ് വാഡിയക്കെതിരെ രണ്ട് വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെ സംഭവത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനോട് വിശദീകരണം ആവശ്യപ്പെട്ട് ബി.സി.സി.ഐ. പഞ്ചാബിനെതിരെ ശിക്ഷാനടപടി സ്വീകരിക്കാന്‍ ബി.സി.സി.ഐക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് വിശദീകരണം ആവശ്യപ്പെട്ട് ബി.സി.സി.ഐ രംഗത്തെത്തിയത്.

കഴിഞ്ഞ ദിവസമാണ് ജപ്പാനില്‍ കഞ്ചാവ് കൈവശം വെച്ചതിനെത്തുടര്‍ന്ന് നെസ് വാഡിയയ്ക്ക് ശിക്ഷ വിധിച്ചത്. കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഫ്രാഞ്ചൈസിക്ക് കത്ത് അയച്ചുകൊണ്ടാണ് ബി.സി.സി.ഐ വിശദീകരണം ആവശ്യപ്പെട്ടത്.

പഞ്ചാബിന്റെ വിശദീകരണം ലഭിച്ചതിന് ശേഷം മാത്രമേ അവര്‍ക്കെതിരെ നടപടി സ്വീകരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളു. ബി.സി.ഐ.എയ്ക്ക മേല്‍ ടപടിക്ക് ശക്തമായ സമ്മര്‍ദ്ദം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബി.സി.സി.ഐ എന്ത് തീരുമാനമെടുക്കും എന്നാണ് ഉറ്റുനോക്കുന്നത്.

സംഭവത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെ ഐ.പി.എല്ലില്‍ നിന്ന് തന്നെ വിലക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.