ലാഹോര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ പുതിയ ബാറ്റിംഗ് ലൈന്‍ അപ്പ് ഏറെ സവിശേഷമാണെന്ന് പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം മുഹമ്മദ് യൂസഫ്. എന്നാല്‍ സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍ എന്ന ബാറ്റിംഗ് ഓര്‍ഡറാണ് ഇന്ത്യയുടെ എക്കാലത്തേയും മികച്ച ലൈന്‍ അപ്പെന്നും അദ്ദേഹം പറഞ്ഞു.
‘കോഹ്‌ലി, രോഹിത്, പൂജാര, രാഹുല്‍ എന്നിവര്‍ മികച്ച ബാറ്റ്‌സ്മാന്‍മാരാണ്. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍ എന്ന ഓര്‍ഡറാണ് ഏറ്റവും മികച്ചത്’, യൂസഫ് പറഞ്ഞു.
ക്യാപ്റ്റന്‍സി കോഹ്‌ലിയെ മികച്ച ബാറ്റ്‌സ്മാനാക്കി മാറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക് താരം ബാബര്‍ അസമിനെ താരതമ്യപ്പെടുത്തുന്നതിലും അദ്ദേഹം പ്രതികരിച്ചു.
ബാബറിനേക്കാള്‍ പരിചയസമ്പത്ത് കോഹ്‌ലിയ്ക്കുണ്ടെന്നും എന്നാല്‍ കോഹ്‌ലിയുടെ തുടക്കകാലത്തെ പ്രകടനവുമായി ഒത്തുനോക്കിയാല്‍ ബാബര്‍ മികച്ചവനെന്ന് പറയേണ്ടിവരുമെന്നും യൂസഫ് പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക