Entertainment news
മിന്നല്‍ മുരളി കണ്ട് ആര്‍ത്തു ചിരിച്ച് ചൈനീസ് വിദ്യാര്‍ത്ഥികള്‍; വീഡിയോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jan 04, 05:42 pm
Tuesday, 4th January 2022, 11:12 pm

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി ഇന്ത്യയാകെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദ, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. റിലീസിന് പിന്നാലെ നിരവധി പ്രമുഖരാണ് മിന്നല്‍ മുരളിയെ അഭിനന്ദിച്ചു രംഗത്ത് വന്നത്.

ഇപ്പോഴിതാ മിന്നല്‍ മുരളി ചൈനയിലെ ഒരു സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ വീഡിയോ പുറത്ത വന്നിരിക്കുകയാണ്. ബേസില്‍ ജോസഫ് തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്. ഈ വീഡിയോ എന്റെ ഈ ദിവസം മനോഹരമാക്കി എന്നാണ് പോസ്റ്റില്‍ ബേസില്‍ കുറിച്ചത്.

സിനിമ കണ്ട് കുട്ടികള്‍ ആര്‍ത്തു ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ചിത്രത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് പ്രദര്‍ശിപ്പിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് 1:30 തിനാണ് മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളില്‍ മിന്നല്‍ മുരളി സ്ട്രീം ചെയ്തത്.

നെറ്റ്ഫ്ളിക്സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്. സാക്ഷി സിംഗ് ധോണിയും വെങ്കട് പ്രഭുവും ഉള്‍പ്പെടെയുള്ളവര്‍ മിന്നല്‍ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്‌സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം.

റിലീസിന് പിന്നാലെ സിനിമയെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയക്കകത്തും പുറത്തും. വില്ലനായി അഭിനയിച്ച ഗുരു സോമസുന്ദരത്തിന്റെ കഥാപാത്രമാണ് ഏറെ ചര്‍ച്ചയായത്.

ടൊവിനോക്കൊപ്പം അജു വര്‍ഗീസ്, മാമുക്കോയ ഹരിശ്രീ, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്.


പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: basil joseph shares the video of chines students watchimg minnal murali